|    Oct 18 Wed, 2017 6:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Published : 14th February 2016 | Posted By: SMR

കോഴിക്കോട്: കാതോര്‍ക്കുക സ്രഷ്ടാവിന്’എന്ന പ്രമേയത്തെ അധികരിച്ച് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി മുജാഹിദ് യുവജനവിഭാഗമായ ഐഎസ്എം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന് കോഴിക്കോട് സ്വപ്‌നനഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ സലഫി നഗറില്‍ ഉജ്ജ്വല തുടക്കം.
ആറുമാസമായി കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും നടന്നുവരുന്ന വ്യാപകമായ പ്രബോധന സംസ്‌കരണ പരിപാടികളുടെ സമാപനമായാണ് അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം സംഘടിപ്പിച്ചത്.—
വിശുദ്ധ ഖുര്‍ആന്‍ ലോകത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്തണമെന്ന് ശക്തമായി ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണെന്നും എല്ലാവിധ ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ ശക്തമായി പ്രതികരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആനെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സമ്മേളനം മുതിര്‍ന്ന പണ്ഡിതന്‍ കരുവള്ളി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
സൗദി അറേബ്യന്‍ ഔഖാഫ് മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ശൈഖ് ഫൈസല്‍ സൗദ് അല്‍ അനസി സംസാരിച്ചു.—വിസ്ഡം ബുക്‌സിന്റെ പ്രകാശന കര്‍മം എം കെ രാഘവന്‍ എംപി നിര്‍വഹിച്ചു.—വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി, സയ്യിദ് മുഹമ്മദ് ശാക്കിര്‍, മായിന്‍കുട്ടി അജ്മാന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍, അബ്ദുസ്സമദ് സമദാനി എംപി, സുഫിയാന്‍ അബ്ദുസ്സലാം, മലബാര്‍ ഗ്രൂപ്പ് എക്‌സി. ഡയറക്ടര്‍ എ കെ നിഷാദ്, പി കെ മുഹമ്മദ് ഷെരീഫ്, പ്രദീപ്കുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരന്‍, പി—ടി—എ റഹീം എംഎല്‍എ, ശൈഖ് ഇമാജുദ്ദീന്‍ ഈജിപ്ത്, കോഴിക്കോട് മേയര്‍ വി കെ സി മമ്മദ് കോയ, അബ്ദുല്‍ ജബ്ബാര്‍ മൗലവി, സി പി കുഞ്ഞുമുഹമ്മദ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെംബര്‍ ഡോ. പി വി അബ്ദുല്‍ ഹമീദ്, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി, കെപിഎസ്‌സി മെംബര്‍ ടി ടി ഇസ്മായില്‍, ഫാറുഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഇ പി ഇമ്പിച്ചിക്കോയ, അര്‍ഷദ് അബ്ദുല്ല, ഡോ. യുസുഫ് ലോവല്‍ നൈജീരിയ, പി ടി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി, എം മെഹബൂബ്, കോഴിക്കോട് കോര്‍പറേഷന്‍ കൗ ണ്‍സിലര്‍ അഡ്വ. പി എം നിയാസ്, എം—ഇ—എസ് സെക്രട്ടറി സി ടി സക്കീര്‍ ഹുസയ്ന്‍, പി വി അബ്ദുല്‍ ജലീല്‍, അമീന്‍ കോയമ്പത്തൂര്‍, ഡോ. പി —എന്‍ ശബീല്‍ സംസാരിച്ചു.
ഖുര്‍ആനിന്റെ മാധ്യമ സംസ്‌കാരം സെഷനില്‍ ഡോ. കെ ഷഹദാദ്, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി, അബ്ദുല്‍ മാലിക് സലഫി, ഹാരിസ് കായക്കൊടി, സയ്യിദ് പട്ടേല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക