|    Oct 15 Mon, 2018 1:51 pm
FLASH NEWS
Home   >  Sports  >  Cricket  >  

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങി സല്‍മാന്‍ ബട്ട്

Published : 24th September 2017 | Posted By: ev sports

കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാനൊരുങ്ങി പാക് താരം സല്‍മാന്‍ ബട്ട്. ഒത്തുകളിയെത്തുടര്‍ന്ന് വിലക്ക് നേരിട്ട ബട്ടിന്റെ ശിക്ഷാ കാലയളവ് തീര്‍ന്നതിനാല്‍ പാക് ടീമിലേക്ക് തിരിച്ച് വരവ് സാധ്യമാണെന്ന് പാക് ടീം മുഖ്യ സെലക്ടറും മുന്‍ നായകനുമായി ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു. വിലക്കിന് ശേഷവും അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ബട്ടിന് ആദ്യം പാക് എ ടീമില്‍ അവസരം നല്‍കും. ദേശീയ ടീമിലേക്ക് അതിന് ശേഷം പരിഗണിക്കാമെന്നും ഇന്‍സമാം പറഞ്ഞു. 2010 ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒത്തുകളിച്ചതിനാണ് ബട്ടിന് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss