|    Oct 24 Wed, 2018 1:56 am
FLASH NEWS

അന്താരാഷ്ട്ര കാപ്പി ദിനാചരണം ഒക്ടോബര്‍ ഒന്നിനു കല്‍പ്പറ്റയില്‍

Published : 28th September 2017 | Posted By: fsq

 

കല്‍പ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനാചരണം ഒക്‌ടോബര്‍ 1ന് കല്‍പ്പറ്റ വൈന്‍ഡ്‌വാലി ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതായും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മയായ  കാര്‍ഷികോല്‍പാദന-വിപണന കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍.കോഫിബോര്‍ഡ്, നബാര്‍ഡ്, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴിലെ വികാസ് പീഡിയ പോര്‍ട്ടല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ദിനാചരണ പരിപാടികള്‍ നടക്കുക. അഗ്രികള്‍ച്ചര്‍ വേള്‍ഡ്, ബിസിനസ് ദീപിക തുടങ്ങിയ മാധ്യമസ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാവും. കല്‍പ്പറ്റ വൈന്‍ഡ്‌വാലി ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ രാവിലെ പരിപാടി തുടങ്ങും. 10 മുതല്‍ വിവിധ കാപ്പി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമുണ്ടാവും. വിവിധ ബ്രാന്റഡ് കമ്പനികള്‍ ഇതില്‍ പങ്കെടുക്കും. അന്തര്‍ദേശീയ കാപ്പിദിന സന്ദേശമായ കാപ്പി നിങ്ങള്‍ക്കും എനിക്കും എന്ന വിഷയത്തില്‍ ഉച്ചക്ക് രണ്ടുമുതല്‍ ദേശീയ സെമിനാര്‍ നടത്തും. എന്തുകൊണ്ട് വയനാട് കോഫി ബ്രാന്റ് ചെയ്യപ്പെടണം എന്ന വിഷയത്തില്‍ കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണി, കാപ്പി അധിഷ്ഠിത സമ്മിശ്ര കൃഷിയില്‍ അമ്പലവയല്‍ ആര്‍എആര്‍എസ് ഡയറക്ടര്‍ ഡോ. പി രാജേന്ദ്രന്‍, ജൈവ കാപ്പിയുടെ പ്രസക്തി എന്ന വിഷയത്തില്‍ ഓര്‍ഗാനിക് വയനാട് ഡയറക്ടര്‍ കെ യു ജോര്‍ജ്, കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് രാജേഷ്, കാപ്പിയുടെ വിപണന സാധ്യതകളെപ്പറ്റി വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, കാപ്പികൃഷിയും ടൂറിസവും എന്ന വിഷയത്തില്‍ കബനി കമ്മ്യൂണിറ്റി ടൂറിസം എംഡി സുമേഷ് മംഗലശ്ശേരി, കാപ്പികൃഷിയിലെ നൂതന ആശയങ്ങള്‍ എന്ന വിഷയത്തില്‍ വേകഫേ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ റോയി ആന്റണി എന്നിവരും പ്രഭാഷണം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss