|    Jul 23 Sun, 2017 2:32 pm
FLASH NEWS

അന്താരാഷ്ട്ര കരാത്തെ ചാംപ്യന്‍ഷിപ്പ്; രാജ്യത്തെ പ്രതിനിധീകരിച്ച് ആഷിഫ് ഇക്വഡോറിലേക്ക്‌

Published : 20th March 2017 | Posted By: fsq

 

വേങ്ങര: ഇക്വഡോറില്‍ നടക്കുന്ന അന്താരാഷ്ട്ര കരാത്തെ ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി റന്‍ഷി മുഹമ്മദ് ആഷിഫ് അരീക്കന്‍ പങ്കെടുക്കും. ഒമാനില്‍ നടന്ന ജിസിസി നാഷനല്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ആഷിഫ് ഇക്വഡോറില്‍ പങ്കെടുക്കാന്‍ വിമാനം കയറുന്നത്. മെയ് 19, 20,21 തിയ്യതികളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഫിഫ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റായ ഈ 36 കാരന്‍ ഇതിനകം നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് നേട്ടം കൊയ്തിട്ടുണ്ട്. അഞ്ചുവര്‍ഷമായി ഒമാനില്‍ നാഷനല്‍ കരാത്തെ ക്ലബടക്കം വിവിധ ക്ലബുകളിലും സ്‌കൂളുകളിലും കരാത്തെ പരിശീലകനായി പ്രവര്‍ത്തിച്ചുവരികയാണ്. എടക്കാപറമ്പ് അരീക്കന്‍ മുഹമ്മദ് നെടുമ്പള്ളി നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ ഷബ്‌ന, മക്കളായ ഹിഷാം റോഷന്‍, ഹിഷാനാ ഷെറിന്‍, ഹന്നാ ഷെറിന്‍ എന്നിവരും കരാത്തെയില്‍ പരിശീലനം നടത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക