|    Jun 24 Sun, 2018 4:45 pm
FLASH NEWS

അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണത്തിന് പട്ടാമ്പി ഗവ. കോളജില്‍ നാളെ തുടക്കമാവും

Published : 15th December 2017 | Posted By: kasim kzm

പട്ടാമ്പി: അന്താരാഷ്ട്ര അറബിക് ഭാഷാ ദിനാചരണത്തിന് പട്ടാമ്പി ഗവ.സംസ്‌കൃത കോളജില്‍ നാളെ തുടക്കമാവും. സെമിനാര്‍, എക്‌സിബിഷന്‍, ശില്‍പശാല, ബഹുഭാഷാ സംഗമം, മാസിക പ്രകാശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് മൂന്നുദിവസങ്ങളിലായി നടക്കുക. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിലെ അറബിക് യൂനിറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാന അറബിക് സെമിനാറും ഭാഷാ പ്രദര്‍ശനവും രാവിലെ 10ന്  കോളജ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷനാവും. എം പി അബ്ദുസ്സമദ് സമദാനി മുഖ്യ അതിഥിയാവും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി സംഗീത അധ്യക്ഷയാവും. ദിനാചരണത്തിന്റെ ഭാഗമായി,കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്‌കൃത കോളജ് അറബിക് വിഭാഗം നടത്തുന്ന ദ്വിദിന ദേശീയ ശില്‍പശാലയും ബഹുഭാഷ സംഗമവും 18, 19 തിയ്യതികളില്‍ നടക്കും. ഇന്ത്യന്‍ നേവല്‍ അക്കാദമി വിദേശഭാഷാ വിഭാഗം പ്രഫസര്‍ ഡോ.മുഹമ്മദ് ഷമീം നിസാമി ബീഹാര്‍ ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss