|    Jun 24 Sun, 2018 12:54 pm
FLASH NEWS

അന്തസ്സുണ്ടെങ്കില്‍ സീതാറാം യെച്ചൂരി എം എം മണിയുടെ രാജി വാങ്ങണം: ചെന്നിത്തല

Published : 9th January 2017 | Posted By: fsq

തൊടുപുഴ: അന്തസ്സുണ്ടെങ്കില്‍ സീതാറാം യെച്ചൂരി എംഎം.മണിയുടേ രാജി വാങ്ങി വേണം ഡല്‍ഹിക്ക് പോകാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തൊടുപുഴയില്‍ നടന്ന യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ധാര്‍മ്മികതയുടെ കാര്യത്തില്‍ പുരപ്പുറത്ത് കയറി പ്രസംഗിക്കുന്നവരാണ് സിപിഎമ്മുകാര്‍.എന്നാല്‍ കൊലക്കേസില്‍ പ്രതിയായ ആള്‍ ഇപ്പോഴും മന്ത്രിസഭയില്‍ തുടരുകയാണ്.വിഎസ് മണിയെ മാറ്റണമെന്ന് കത്തയച്ചത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഎസിന് പരിഗണിച്ചിട്ടു വേണ്ടേ കത്ത് പരിഗണിക്കാനെന്ന് ചെന്നിത്തല തിരിച്ചു ചോദിച്ചു.എം.എം.മണിയെ മാറ്റണമെന്നാവശ്യപ്പെട്ട് താനും കേന്ദ്രനേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്.അതിനും നടപടി ഉണ്ടായില്ലെങ്കില്‍ ജനം പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ്.അശോകന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി.തങ്കച്ചന്‍,ജോണി നെല്ലൂര്‍,ടിഎം.സലിം,ഡി.സി.പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍,റോയി.കെ.പൗലോസ്,ഇ .എം. അഗസ്റ്റി,ഡീന്‍ കുര്യാക്കോസ്,മാര്‍ട്ടിന്‍ മാണി തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss