|    Jan 22 Sun, 2017 5:08 am
FLASH NEWS

അന്തര്‍ സംസ്ഥാന മോഷ്ടാവായ പിടികിട്ടാപ്പുള്ളി വലയില്‍

Published : 3rd August 2016 | Posted By: SMR

മഞ്ചേരി: അന്തര്‍ സംസ്ഥാന മോഷ്ടാവായ പിടികിട്ടാപ്പുള്ളി മഞ്ചേരി പോലിസിന്റെ പിടിയിലായി. താമരശ്ശേരി അമ്പായത്തോട് ലക്ഷംവീട് കോളനിയിലെ ഹംസ എന്ന അമ്പായത്തോട് സലീം(55)ആണ് അറസ്റ്റിലായത്. മൂന്ന് ഭാര്യമാരുള്ള ഇയാള്‍ അരീക്കോട് പന്നിപ്പാറ ലക്ഷംവീട് കോളനിയിലാണ് ഇപ്പോള്‍ താമസം.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ജില്ലകളിലെ നിരവധി ക്ഷേത്ര കവര്‍ച്ചാകേസുകളില്‍ പ്രതിയായ ഇയാള്‍ അരീക്കോട് മഞ്ചേരി റൂട്ടില്‍ പട്രോളിങിനിടെയാണ് മഞ്ചേരി പോലിസിന്റെ പിടിയിലാവുന്നത്. ക്ഷേത്രങ്ങള്‍ക്കു പുറമെ സ്റ്റേഷനറി കടകളില്‍ കവര്‍ച്ച നടത്തിയ കേസിലും നിരവധി ബൈക്ക് മോഷണക്കേസിലും പ്രതിയാണിയാള്‍. വിവിധ സ്ഥലങ്ങളില്‍ മോഷണത്തിനായി പോവുമ്പോള്‍ പരിസരത്തുനിന്ന് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു സ്ഥലം വിട്ട ശേഷം ദൂരെയുള്ള ആശുപത്രി, ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ ബൈക്ക് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പത്തോളം കേസുകള്‍ക്ക് ഇതോടെ തുമ്പായി. പിടികൂടുമ്പോള്‍ കൈവശമുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍  ഇളയൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൈപ്പകശ്ശേരി അബ്ദുല്ലയുടെ വീട്ടില്‍നിന്ന് രണ്ടരമാസം മുമ്പ് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു.
വയനാട്ടിലെ കോട്ടത്തറ, അരീക്കോട് പന്നിപ്പാറ, താമരശ്ശേരി അമ്പാഴത്തോട് കോളനി എന്നിവിടങ്ങളില്‍ പ്രതിക്കു ഭാര്യമാരുണ്ട്. മോഷ്ടിച്ചു കൊണ്ടുവരുന്ന സാധനങ്ങള്‍ അമ്പാഴത്തോടുള്ള ഭാര്യയുടെ കടയില്‍ വില്‍പന നടത്തുകയാണ് ചെയ്യുന്നത്. ഭര്‍ത്താവ് പിടിയിലായാല്‍ ജാമ്യത്തിലിറക്കുന്നതും വക്കീലിനെ ഏര്‍പ്പാടാക്കുന്നതുമെല്ലാം ഈ ഭാര്യയാണ്.
കളവ് മുതല്‍ വില്‍പന നടത്തിയതിന് ഇവരെ വയനാട് പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക