|    Mar 30 Thu, 2017 10:22 pm
FLASH NEWS

അന്തര്‍സംസ്ഥാന മോഷ്ടാവ് അറസ്റ്റില്‍

Published : 22nd July 2016 | Posted By: SMR

ചങ്ങനാശ്ശേരി: പകല്‍ മോഷണം നടത്തിവന്ന പോണ്ടിച്ചേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പോണ്ടിച്ചേരി കാരയ്ക്കല്‍ മേലേകാസഗുഡി എല്‍ജിആര്‍ കോളനി നമ്പര്‍ 23ല്‍ ദീപക് ജാഗ്ലിന്‍(22)ആണ് ചങ്ങനാശ്ശേരി പോലിസിന്റെ പിടിയിലായത്.
ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര കക്കാട്ടുവീട്ടില്‍ അരുണിന്റെ വീട്ടില്‍ നിന്ന് ഇയാള്‍ 3500 രൂപ മോഷ്ടിച്ചിരുന്നു. പിന്നീട് നഗരത്തില്‍വച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍ കാണപ്പെട്ട ടാബിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചതില്‍ തളിപ്പറമ്പിലെ വിദേശമലയാളിയായ ഉമാശങ്കര്‍ എന്നയാളിന്റെതാണെന്നു കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇത് മോഷ്ടിച്ചതാണെന്നും ഒപ്പം ഏഴു പവനും കവര്‍ന്നതായും ഇയാള്‍ പോലിസിനോടു സമ്മതിച്ചു. തളിപ്പറമ്പിലെ തന്നെ അബ്ദുള്ളയുടെ വീട്ടില്‍ നിന്ന് 46000 രൂപ മോഷ്ടിച്ചതായും പറഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയതായി ഇയാള്‍ സമ്മതിച്ചു.
2016 ഫെബ്രുവരിയില്‍ താമരശ്ശേരി ഈങ്ങാപ്പുഴയില്‍ നിന്നു മോഷ്ടിച്ച ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ താമരശ്ശേരിയില്‍ വച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് ഒരുമാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. എവിടെയും സ്ഥിരമായി താമസിക്കാത്ത ഇയാള്‍ ഒറ്റയ്ക്കാണ് മോഷണം നടത്തിവന്നിരുന്നത്. ഭാര്യയോട് കേരളത്തില്‍ ജോലിയുണ്ടെന്നാണ് പറഞ്ഞിരുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് പിടിക്കപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിരവധി കേസുകളുള്ള ഇയാള്‍ നേരത്തേ ജയില്‍വാസം അനുഭവിച്ച സമയത്ത് ദീപുരാജ എന്നയാളുമായി പരിചയപ്പെടുകയും ഇയാളുടെ വയനാട്ടിലെ വീട്ടില്‍ താമസിച്ച് വിവിധയിടങ്ങളില്‍ മോഷണം നടത്തുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലാപോലിസ് മേധാവി പി എന്‍ രാമചന്ദ്രന്‍, സിഐ സഖറിയാ മാത്യു, എസ്‌ഐ സിബി തോമസ്, ഷാഡോ പോലിസ് എഎസ്‌ഐമാരായ കെ കെ റെജി, സിബിച്ചന്‍ ജോസഫ്, പ്രതീഷ് രാജ് എന്നിവരാണ് ഇയാളെ അറസ്റ്റു ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day