അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പോലിസ് പിടിയില്‍
Published : 28th March 2016 | Posted By: RKN
കായംകുളം: അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പോലിസ് പിടിയില്‍. ഓച്ചിറ ഞക്കനാല്‍ പി ടി ഭവനത്തില്‍ ഊപ്പ പ്രകാശ് എന്നു വിളിക്കുന്ന പ്രകാശ്(49),കീരിക്കാട് വേരുവള്ളി ഭാഗം മാവനാട്ട് കിഴക്കതില്‍ ആടുകിളി നൗഷാദ് എന്നുവിളിക്കുന്ന നൗഷാദ് (47), കൃഷ്ണപുരം ദേശത്തിനകം ഷഫീക്ക് മന്‍സിലില്‍ ഓതറ ഷഫീക്ക് എന്നു വിളിക്കുന്ന ഷഫീക്ക് (26) എന്നിവരെയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കായംകുളം എസ്ഐ ഡി രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്.കഴിഞ്ഞദിവസം വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. മൂവരും ചേര്‍ന്നാണ് ഇടയൊടിക്കാവ് ക്ഷേത്രത്തിലെ ജീവതയും വഞ്ചിയിലുണ്ടായിരുന്ന പണവും അപഹരിച്ചത്. തുടര്‍ന്ന് ഇവര്‍ വള്ളിക്കുന്നം കരീലക്കുളങ്ങര പോലിസ് സ്റ്റേഷന് അതിര്‍ത്തികളില്‍ നിന്നു ബൈക്കുകളും മോഷ്ടിച്ചു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. കരുനാഗപ്പളി, വള്ളിക്കുന്നം പോലിസ് സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസിലെ പ്രതിയാണ് ഊപ്പ പ്രകാശ്. ഇയാള്‍ റിപ്പര്‍ ജയാനന്ദനോടൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ചാടിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.