|    Jul 22 Sun, 2018 11:53 pm
FLASH NEWS

അന്തര്‍സംസ്ഥാന മോഷണസംഘം കല്‍പ്പറ്റയില്‍ പിടിയില്‍

Published : 26th September 2017 | Posted By: fsq

 

കല്‍പ്പറ്റ:അന്തര്‍സംസ്ഥാന മോഷ്ടാക്കളായ എട്ടംഗസംഘം കല്‍പ്പറ്റയില്‍ പോലിസ് പിടിയിലായി. കല്‍പ്പറ്റ ടൗണില്‍ ലോട്ടറി വില്‍പ്പനക്കാരെ  തട്ടിക്കൊണ്ടുപോയി മൂന്നരപവന്‍ കവര്‍ന്നതും കര്‍ണാടകത്തിലെ നഞ്ചന്‍കോട് വെച്ച് വ്യാപാരിയെ ആക്രമിച്ച് രണ്ടലക്ഷം രൂപ കവര്‍ന്നതടക്കമുള്ള കേസിലെ പ്രതികളെയാണ് പിടികൂടിയത്. കര്‍ണാടകത്തിലും കേരളത്തിലുമായി വിവിധ കവര്‍ച്ചകേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.  കല്‍പ്പറ്റ മുട്ടില്‍ സ്വദേശി ഹനീഫ(40), കല്‍പ്പറ്റ സ്വദേശികളായ വിഷ്ണു(22), റഹീസ്(37), ബത്തേരി സ്വദേശി അനുജ്(25), വടുവന്‍ചാല്‍ സ്വദേശി അനൂപ്(27) എന്നിവര്‍ ഉള്‍പ്പെടെ എട്ടുപ്പേരാണ്  പിടിയിലായത്.  വലിയതോതില്‍ പണം കൈവശം വെച്ച് യാത്രചെയ്യുന്നവരെ  ലക്ഷ്യം വെച്ച് കൊള്ള നടത്തുന്നവരാണ് സംഘമെന്ന് പോലിസ് പറഞ്ഞു.വെള്ളിയാഴ്ച കല്‍പ്പറ്റ ജൈത്രടാക്കിസിന് സമീപത്ത് വെച്ചാണ് മുട്ടില്‍ കൊളവയല്‍ സ്വദേശിയായ ചന്ദ്രശേഖരനെ ഒരു സംഘം ഓട്ടോറിക്ഷയിലെത്തി തട്ടിക്കൊണ്ടുപോയി മാലയും പണവും കവര്‍ന്നത്. ബൈപ്പാസ് റോഡില്‍ എത്തിയ ശേഷം ഇയാളെ ഓ—ട്ടോറിക്ഷയില്‍ നിന്നും തള്ളിയിടുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഇവരെ പിടികൂടിയത്. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ്  നഞ്ചന്‍കോട് വെച്ച് മീനങ്ങാടിക്കാരനായ വ്യാപാരിയെ കവര്‍ച്ച ചെയ്തതും ഇതേ സംഘമാണെന്ന് കണ്ടെത്തിയത്. നഞ്ചന്‍കോട് സംഭവത്തില്‍ സിപിഎ വെജിറ്റബിള്‍സ് ഉടമ മുഹമ്മദ് ഹാജിക്കും ലോറി ഡ്രൈവര്‍ കാക്കവയല്‍ സ്വദേശി സലാമിനുമാണ് പരിക്കേറ്റത്. സ്വന്തം ലോറിയില്‍ ഡ്രൈവറുമൊത്ത് മൈസൂരിലേക്ക് പച്ചക്കറിയെടുക്കാന്‍ പോവുന്നതിനിടെ നഞ്ചന്‍കോട് ടൗണില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ വെച്ച് ആക്രമിക്കുകയായിരുന്നു. ജീപ്പില്‍ നിന്നിറങ്ങിയ സംഘം കത്തി, കമ്പി വടി തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് നടത്തിയ ആക്രമത്തിലാണ് വ്യപാരികള്‍ക്ക് ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ നഞ്ചന്‍കോട് പോലിസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss