|    Jul 19 Thu, 2018 12:09 am
FLASH NEWS

അന്തര്‍സംസ്ഥാന ബസ്സുകളിലെ എക്‌സൈസ് പരിശോധന യാത്രക്കാര്‍ക്ക് ദുരിതമാവുന്നു

Published : 22nd September 2017 | Posted By: fsq

 

ബദിയടുക്ക: അന്തര്‍ സംസ്ഥാന ബസുകളെ തടഞ്ഞു നിര്‍ത്തി എക്‌സൈസ് അധികൃതര്‍ നടത്തുന്ന പരിശോധന യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി പരാതി. കര്‍ണാടകയിലെ പുത്തൂരില്‍ നിന്നും വരുന്ന ബസുകളെയാണ് അതിര്‍ത്തി പ്രദേശമായ അഡ്ക്കസ്ഥലയില്‍ തടഞ്ഞ് നിര്‍ത്തി എക്‌സൈസ് സംഘം പരിശോധന നടത്തുന്നത്. ഇത് മൂലം ജില്ലയിലെ പല ഭാഗങ്ങളിലേക്കും ട്രെയിനിലും മറ്റും യാത്രചെയ്യുന്നവര്‍ക്ക് യഥാസമയം എത്തുവാന്‍ കഴിയാതെ വരുന്നതായി പരാതിയുണ്ട്. അതേ സമയം മദ്യ വില്‍പന സംഘം രാത്രിയോടെ കര്‍ണാടകയിലെ അഡ്യനടുക്ക, വിടഌ ആര്‍ലപദവ് തുടങ്ങിയ സ്ഥലത്തെത്തി അവിടെ തങ്ങുകയും രാവിലെ ബദിയടുക്കയിലെത്തുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരക്കാരെ പിടികൂടുവാന്‍ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്. ബദിയടുക്ക ടൗണില്‍ മാത്രം പത്തോളം സ്ഥലങ്ങളില്‍ കര്‍ണടകയില്‍ നിന്നും മദ്യമെത്തിച്ച് ഇരട്ടി വിലക്ക് വില്‍പന നടത്തുന്ന സംഘമുണ്ടെങ്കിലും അത്തരക്കാരെ പിടികൂടാന്‍ എക്‌സൈസ് സംഘം തയ്യാറാവുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss