|    Oct 17 Tue, 2017 6:44 pm
FLASH NEWS

അന്തര്‍സംസ്ഥാന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 2nd October 2017 | Posted By: fsq

 

നിലമ്പൂര്‍: അന്ത:സംസ്ഥാന മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ യുവാവ് നിലമ്പൂര്‍ പോലിസിന്റെ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി വടക്കുമുറി പടനായര്‍ കുളങ്ങര തുളസി ഭവനത്തില്‍ ശശിയുടെ മകന്‍ അനില്‍ കുമാര്‍(തുറമുഖം അനില്‍) ആണ് നിലമ്പൂര്‍ സിഐ കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ പിടിയിലായത്.  ജില്ലയില്‍ സമീപകാലങ്ങളിലായി നടന്ന മാല പിടിച്ചുപറിക്കല്‍ കേസുകളുടെ അന്വേഷണത്തിനിടെ ഞായറാഴ്ച ഉച്ചയോടുകൂടി  നിലമ്പൂര്‍ സി ഐ കെ എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പിടിയിലായത്. ഇയാള്‍മെക്കതിരെ കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ സമാനമായ കേസുകളുണ്ട്. കൊല്ലം ജില്ലയിലെ ശുരനാട്, കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, ശാസ്താംകോട്ട തുടങ്ങിയ പത്തോളം പോലീസ് സറ്റേഷനുകളില്‍ മാല പൊട്ടിക്കല്‍, ബലാത്സംഗകേസുകള്‍ എന്നിവ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം അങ്ങാടിപ്പുറത്ത് വാടക ക്വാട്ടേഴ്‌സിലും തമിഴ്‌നാട്ടിലെ ആമ്പൂരും പ്രതി ഒളിവില്‍ താമസിച്ചുവരികയായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ സിഐ കെ എം ബിജു, എസ് ഐ ബിനു തോമസ്, അഡീഷണല്‍ എസ്‌ഐ സി പ്രദീപ് കുമാര്‍, പ്രത്യേക അന്വേഷണ സംഘാംങ്ങളായ എഎസ്‌ഐ പി മോഹന്‍ദാസ്, എസ്‌സിപിഒ ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക