|    Jun 19 Tue, 2018 12:28 pm
FLASH NEWS

അന്തര്‍സംസ്ഥാന പാതയില്‍ മരങ്ങള്‍ ഭീഷണി

Published : 22nd September 2017 | Posted By: fsq

 

മറയൂര്‍: ഉദുമല്‍പേട്ട-മൂന്നാര്‍ അന്തര്‍ സംസ്ഥാന പാതയില്‍ മറയൂര്‍ ടൗണ്‍ മുതല്‍ പള്ളനാട് വരെ റോഡരുകിലെ മരങ്ങള്‍ അപകടഭീഷണിയായി. മറയൂര്‍ ടൗണ്‍ മുതല്‍ പള്ളനാട് വരെയുള്ള ഭാഗത്ത് ചിലമരങ്ങള്‍ മുറിച്ച് നീക്കം ചെയ്‌തെങ്കിലും ഇനിയുമുണ്ട് ഏതുസമയത്തും നിലംപതിക്കാവുന്ന മരങ്ങള്‍. ഈ മരങ്ങള്‍ വെട്ടിമാറ്റണമെന്ന് റോഡരുകില്‍ താമസിക്കുന്ന പ്രദേശവാസികള്‍ അധികൃതരോട് പരാതിപെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകത്തതിനാല്‍ ഭീതിയോടെ കഴിയുകയാണ് ഇവര്‍. കഴിഞ്ഞ ആഴ്ച മുതല്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായതില്‍ മറയൂര്‍ മേഖലയില്‍ നിരവധി മരങ്ങള്‍ ഒടിഞ്ഞു വീഴുകയും ഇതിനാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. മറയൂര്‍ കോച്ചാരത്തില്‍ റോഡരുകില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കോച്ചാരത്തില്‍ റോഡരുകില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ പരാതി സമര്‍പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss