|    Jul 17 Tue, 2018 9:42 am
FLASH NEWS

അന്തര്‍സംസ്ഥാന പാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വന്‍മരം

Published : 20th September 2017 | Posted By: fsq

 

മാനന്തവാടി: അന്തര്‍സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയായി നിലകൊള്ളുന്ന ഭീമന്‍മരം മുറിച്ചുനീക്കാന്‍ നടപടികളില്ല. മാനന്തവാടി-മൈസൂരു പാതയില്‍ കാട്ടിക്കുളം വയല്‍ക്കരയിലാണ് ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയില്‍ 50 അടിയോളം ഉയരമുള്ള താന്നിമരമുള്ളത്. 70 വര്‍ഷത്തോളം പഴക്കമുള്ള മരമാണിത്. രണ്ടുവര്‍ഷമായി മരം ഉണങ്ങി ദ്രവിച്ച നിലയിലാണ്. പൊതുവെ ബലം കുറവായ മരമാണ് താന്നി. ശിഖരങ്ങള്‍ ഉണങ്ങി ഏതുനിമിഷവും പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്. ഇത്രയേറെ അപകട ഭീഷണി ഉയര്‍ത്തുന്ന മരത്തിനടിയിലൂടെയാണ് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്‍പ്പെടെ രാപ്പകലില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്നത്.  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കാല്‍നടയായും ഇതിലൂടെ യാത്ര ചെയ്യുന്നു. മരത്തിന് കീഴിലൂടെയാണ് 11 കെവി വൈദ്യുതി ലൈനും കടന്നുപോവുന്നത്. ചില്ലകള്‍ പൊട്ടി വൈദ്യുതി ലൈനില്‍ വീഴുന്നത് അപകടങ്ങള്‍ക്കൊപ്പം കാട്ടിക്കുളത്തും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലയ്ക്കുന്നതിനും കാരണമാവും. മരം നിലംപതിക്കുന്നത് സമീപത്തെ നെല്‍കൃഷി നശിക്കുന്നതിനും ഇടയാക്കും. മരത്തിന്റെ ചില്ലകള്‍ കഴിഞ്ഞ ദിവസം പൊട്ടിവീണു. വയലില്‍ ജോലിക്ക് പോവുന്നവരും ബൈക്ക് യാത്രികനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എംഎല്‍എ, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മരം നിലംപൊത്തിയാല്‍ വന്‍ ദുരന്തങ്ങള്‍ക്കാവും സാക്ഷിയാവേണ്ടി വരിക. ഭീതിയോടെയാണ് നാട്ടുകാര്‍ ഇതിലൂടെ സഞ്ചരിക്കുന്നത്. റോഡരികുകളില്‍ അപകട ഭീഷണി ഉയര്‍ത്തുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നതുമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും നടപ്പായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss