|    Mar 26 Sun, 2017 1:03 pm
FLASH NEWS

അന്തര്‍സംസ്ഥാന നദീജല തര്‍ക്കം; തമിഴ്‌നാടുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കും: മുഖ്യമന്ത്രി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് തമിഴ്‌നാടുമായി ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍സംസ്ഥാന നദീജല പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്ഥിരം സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പുതുക്കുന്നതു സംബന്ധിച്ച് ച ര്‍ച്ചകള്‍ പലതും പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് ഇടയ്ക്ക് ചില ചര്‍ച്ചകള്‍ നടന്നെങ്കിലും 2013നു—ശേഷം ഒന്നും നടന്നിട്ടില്ല. കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം തരാത്തതിന് സുപ്രിംകോടതിയില്‍ കേസുണ്ടെങ്കിലും അത് ചര്‍ച്ചകള്‍ക്കു തടസ്സമല്ല. കേസുകള്‍ നടക്കും. അത് തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടാവും.
കാവേരി ട്രൈബ്യൂണല്‍ നമുക്ക് അനുവദിച്ച വെള്ളം ഉപയോഗിക്കുന്നതിനുള്ള പദ്ധതികളുടെ നടപടികള്‍ പുരോഗമിക്കുകയാണ്. ഭവാനി ബെയ്‌സില്‍ അട്ടപ്പാടി ജലസേചന പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതിക്ക് തമിഴ്‌നാട് സമ്മതപത്രം ഇതേവരെ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുന്നത് അന്തിമഘട്ടത്തിലാണ്.
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നമുക്ക് അര്‍ഹതപ്പെട്ട വെള്ളം തമിഴ്‌നാട് നല്‍കാത്തതുമൂലം ഇതേവരെ 1500 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളതെന്ന് കെ കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക