|    Nov 24 Fri, 2017 11:23 am
FLASH NEWS

അന്തര്‍സംസ്ഥാന കുറ്റവാളി പിടിയില്‍

Published : 21st November 2015 | Posted By: SMR

തൊടുപുഴ: അന്തര്‍സംസ്ഥാന കുറ്റവാളി പിടിയില്‍. പെരുമ്പള്ളിച്ചിറ കളപ്പുരയ്ക്കല്‍ റിസ്വാന്‍ 22 നെയാണ് തൊടുപുഴ പോലിസ് പിടികൂടിയത്. കല്ലൂര്‍ക്കാട് സ്വദേശിയായ സുധീഷിന്റെ 114000 രൂപ വിലയുള്ള ബൈക്ക് മോഷണകേസിലെ രണ്ടാം പ്രതിയാണ്. കമ്പം, മൂവാറ്റുപുഴ, തൊടുപുഴ, പോത്താനിക്കാട്, കൂത്താട്ടുകുളം, കഞ്ഞാര്‍ സ്‌റ്റേഷനുകളിലായി നിരവധി മോഷണം , പിടിച്ചുപറി , കഞ്ചാവ് വില്‍പ്പന ഡീസല്‍ മോഷണം, എന്നിങ്ങനെ കേസുകളില്‍ പ്രതിയാണ്.
തൊടുപുഴ മേഖലയിലെ കോളജുകളില്‍ കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്നു തൊടുപുഴ പോലിസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നാണ് വിതരണത്തിനു ആവശ്യാമായ കഞ്ചാവ് ഇവിടെയെത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിയെ പിടികൂടന്‍ ശ്രമിക്കുമ്പോള്‍ പോലിസുകാരുടെ നേരെ അമിത വേഗത്തില്‍ വിയോടിച്ച് കൂടെയുള്ള മറ്റൊരു പ്രതിയെ രക്ഷപെടുത്താനും റിസ്വാന്‍ ശ്രമിച്ചിരുന്നതായി പോലിസ് പറഞ്ഞു. വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പണം നല്‍കാതെ നിരവധിപ്പേരെ റിസ്വാന്‍ കബളിപ്പിച്ചതായും പറഞ്ഞു.
തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്കുമാര്‍, തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക