|    Oct 15 Mon, 2018 8:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യം

Published : 7th September 2017 | Posted By: fsq

 

കബീര്‍ എടവണ്ണ

ദുബയ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവം വന്‍ പ്രാധാന്യത്തോടെയാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.റോയിട്ടര്‍, എപി, എഫ്പി, എപി, ബിബിസി, അല്‍ജസീറ, സിഎന്‍എന്‍, ഗാര്‍ഡിയന്‍, ടൈം, ഫസ്റ്റ് പോസ്റ്റ്, ദ വീക്ക് യുകെ, ഫ്രാന്‍സ് 24, സാന്‍ഫ്രാസിസ്‌കോ ക്രോണിക്കിള്‍ എന്നീ അന്തര്‍ദേശീയ മാധ്യമങ്ങളും ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡേ, ഗള്‍ഫ് ടൈംസ്, അറബ് ന്യൂസ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ പത്രങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ കയറി വെടിവച്ചു കൊന്ന ദാരുണമായ സംഭവത്തെ ജനങ്ങളിലെത്തിച്ചത്. ജാതിവ്യവസ്ഥ കൊണ്ടുനടക്കുന്ന ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു ഗൗരി എന്നു ബ്രിട്ടനില്‍ നിന്ന് ഇറങ്ങുന്ന ഗാര്‍ഡിയന്‍ പത്രം വ്യക്തമാക്കുന്നു. ധൈര്യശാലിയായ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു എന്നാണ് ദുബയിലെ ഗള്‍ഫ് ന്യൂസ് പത്രം റിപോര്‍ട്ട് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss