|    Jul 23 Sun, 2017 2:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അന്തര്‍ദേശീയ താല്‍പര്യങ്ങള്‍വികസനത്തെ തടസ്സപ്പെടുത്തുന്നു : ജോയ്‌സ് ജോര്‍ജ്

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിദേശ താല്‍പര്യങ്ങളും ഇടപെടലുകളും ഇന്ത്യയുടെ വികസനത്തെയും വളര്‍ച്ചയെയും തടസ്സപ്പെടുത്തുന്നുവെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ലോക്‌സഭയില്‍ പറഞ്ഞു. അന്തര്‍ദേശീയതലത്തില്‍ നടത്തപ്പെടുന്ന ഇത്തരം ആസൂത്രിത നീക്കങ്ങള്‍ രാജ്യപുരോഗതിയെ ബാധിക്കാതിരിക്കാന്‍ ഭരണരംഗത്ത് ഏറെ ജാഗ്രത പുലര്‍ത്തുന്നതിന് പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ജോയ്‌സ് ജോര്‍ജ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര താല്‍പര്യങ്ങള്‍ ഇന്ത്യയുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപോര്‍ട്ടുകളെന്നും എംപി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റിന്റെ ഉപധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ജോയ്‌സ് ജോര്‍ജ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക