അന്തര്‍ജില്ലാ മോഷ്ടാക്കള്‍ അറസ്റ്റില്‍
Published : 13th November 2015 | Posted By: SMR
കൊല്ലം: അന്തര്‍ജില്ലാ മോഷണ സംഘത്തിലെ രണ്ടുപേര്‍ കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായി. തിരുവനന്തപുരം മേലേവെട്ടൂര്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ വിഷ്ണു(22), കൊല്ലം കരീപ്ര പ്ലാക്കോട് കുപ്പണ കിണറുവിള വീട്ടില്‍ ദിലീപ്(31) എന്നിവരെയാണ് ഈസ്റ്റ് പോലിസ് അറസ്റ്റു ചെയ്തത്.
വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സപ്തംബറില്‍ കല്ലമ്പലം തോട്ടയ്ക്കാട് എന്ന സ്ഥലത്ത് നിന്നും പ്രതികള്‍ മോഷ്ടിച്ചതാണെന്നും കല്ലമ്പലം സ്വദേശിയായ സക്കീര്‍ ഹുസയ്ന്റെതാണ് ബൈക്ക് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ആഗസ്തി കായംകുളം റെയില്‍വേ സ്റ്റേഷന് സമീപമുള്ള പെരിങ്ങാല കൈതവാ നല്ല വീട്ടില്‍ ദേവീക്ഷേത്രവഞ്ചിയില് നിന്നും പണം മോഷ്ടിച്ചതായി പ്രതികള്‍ പറഞ്ഞു.
കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ഓര്‍ത്തഡോക്സ് പള്ളിയിലെ വഞ്ചിയില്‍ നിന്നും പണം മോഷ്ടിച്ചതും കിളികൊല്ലൂര്‍ കല്ലുംത്താഴത്ത് വച്ച് സ്നേഹ നഗര്‍ 10 മംഗലത്ത് വീട്ടില്‍ പ്രതാപചന്ദ്രന്റെ ബജാജ് പള്‍സര്‍ മോട്ടോര്‍സൈക്കിളും മൊബൈല്‍ ഫോണും മോഷണം നടത്തിയതും ഇവരാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുമ്പും മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതികളെ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആര് രാജേഷ് കുമാര്‍ അറിയിച്ചു.
കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തില്‍ കൊല്ലം എസിപി എം എസ് സന്തോഷ് കുമാര്‍, കൊല്ലം ഈസ്റ്റ് സിഐ എസ് ഷെരീഫ്, കൊല്ലം ഈസ്റ്റ് എസ്ഐ ആര് രാജേഷ് കുമാര്‍, എഎസ്ഐ എന്‍ പ്രകാശന്, ആ ന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ ജോസ് പ്രകാശ്, അനന്‍ബാബു, ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.