|    May 28 Sun, 2017 2:17 pm
FLASH NEWS

അന്തമാന്‍-നിക്കോബാറില്‍ യാത്രയ്ക്കു വ്യോമസേനാ വിമാനം

Published : 8th August 2016 | Posted By: SMR

കൊല്‍ക്കത്ത: അന്തമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ സാധാരണക്കാരുടെ യാത്രയ്ക്ക് ഇനി വ്യോമസേനയുടെ വിമാനം. കാര്‍നിക്കോബാര്‍ ദ്വീപുകളെയും കാമ്പ്‌ബെല്‍ ഉള്‍ക്കടലിലെ ദ്വീപിനെയും പോര്‍ട്ട്ബ്ലയറുമായി ബന്ധിപ്പിക്കുന്ന വ്യോമസേനയുടെ ഡോര്‍ണിയര്‍ 228 വിമാനം ആഴ്ചയില്‍ രണ്ടുതവണ സര്‍വീസ് നടത്തും. ആദ്യവിമാനം കഴിഞ്ഞ ദിവസം പറന്നു. പ്രതിരോധ ആവശ്യത്തിനുള്ള ഈ വിമാനം ഇതുവരെ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ സാധാരണ യാത്രക്കാരെ കയറ്റിയിരുന്നുള്ളൂ. കാമ്പ്‌വെല്‍ ഉള്‍ക്കടലുകളിലെ ചില ദ്വീപുകളില്‍ ഇപ്പോള്‍ പവന്‍ഹാന്‍സ് ഹെലികോപ്റ്ററിന്റെ സേവനമാണ് ലഭിക്കുന്നത്.
പ്രതിരോധ മന്ത്രാലയം അനുവദിച്ച വിമാനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാരില്‍നിന്നു ചാര്‍ജ് സ്വീകരിച്ച് വ്യോമസേനയ്ക്കു നല്‍കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ എ കെ സിങ് അറിയിച്ചു. ഓടുന്ന സമയത്തിനനുസരിച്ചായിരിക്കും ചാര്‍ജ് ചുമത്തുന്നത്. ദ്വീപ് നിവാസികള്‍ക്കു നിരക്കില്‍ ഇളവനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരമാവധി പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് വിമാനം. അന്തമാന്‍-നിക്കോബാര്‍ അധികാരികളുടെ നേതൃത്വത്തിലാണ് സര്‍വീസ് നടത്തുന്നത്. പോര്‍ട്ട്ബ്ലയറില്‍നിന്നു നിക്കോബറിലെത്താന്‍ ഒരു മണിക്കൂര്‍ സമയം വേണം. അവിടെനിന്നു ഒരു മണിക്കൂര്‍ യാത്രയാണ് കാമ്പ്‌ബെല്‍ ഉള്‍ക്കടലിലെ ദ്വീപിലേക്കുള്ളത്. മൊത്തം 300 കി.മീറ്ററാണ് ദൂരമെന്ന് വിമാന സര്‍വീസിന്റെ കമാന്‍ഡ് ഓഫിസര്‍ കേണല്‍ യോഗേഷ് ശര്‍മ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day