|    Jul 21 Sat, 2018 5:33 am
FLASH NEWS

അനൈക്യത്തിന്റെ അപകടം തിരിച്ചറിയാന്‍ ഇനിയും വൈകരുത്: ഉലമാ ഉമറാ സംഗമം

Published : 21st September 2017 | Posted By: fsq

 

കൊല്ലം: അനൈക്യത്തിന്റെ അപകടം തിരിച്ചറിയാന്‍ സമുദായം ഇനിയും വൈകരുതെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് മിലന്‍ ഉലമാ ഉമറാ സംഗമം. സമുദായ വഴികളിലെ അപകടം തിരിച്ചറിയുവാനും, പൊതു വിഷയങ്ങളില്‍ ഒന്നിച്ച് നില്‍ക്കുവാനും, കൃത്യ സമയങ്ങളില്‍ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുവാനും ഇനിയും വൈകിയാല്‍ സമുദായം ഒന്നടങ്കം അതിന്‌വലിയ വില നല്‍കേണ്ടി വരുമെന്ന് സംഗമം ഓര്‍മ്മിപ്പിച്ചു. കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സലീം റഷാദിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ ജനറല്‍ സെക്രട്ടറി നിഷാദ് റഷാദി, സംസ്ഥാന നേതാക്കളായ എംഇഎം അഷ്‌റഫ് മൗലവി, നിസാര്‍ മൗലവി, അഫ്‌സല്‍ ഖാസിമി, വയ്യാനം ഷാജഹാന്‍ മന്നാനി എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. പ്രാദേശികതലങ്ങില്‍ ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കണമെന്ന് വിവിധ ജമാഅത്തുകളില്‍ നിന്ന് വന്ന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss