|    Sep 19 Wed, 2018 10:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അനുശോചനപ്രമേയത്തെ എതിര്‍ത്ത എംഐഎം കൗണ്‍സിലര്‍ക്ക് മര്‍ദനം

Published : 19th August 2018 | Posted By: kasim kzm

ഔറംഗാബാദ്: മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നഗരസഭാ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്ത മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ കൗണ്‍സിലറെ ബിജെപി അംഗങ്ങള്‍ മര്‍ദിച്ചു. ഔറംഗാബാദ് മുനിസിപ്പല്‍ കൗണ്‍സിലര്‍ സയ്യിദ് മതീനെയാണ് മര്‍ദിച്ചത്. കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ ബിജെപി അംഗം രാജു വൈദ്യ വാജ്‌പേയിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിക്കുന്ന പ്രമേയം അവതരിപ്പിച്ചു. എംഐഎം അംഗം ഇതിനെ എതിര്‍ത്തു. ഇതോടെ ബിജെപി അംഗങ്ങള്‍ മര്‍ദിക്കുകയായിരുന്നു. അദ്ദേഹത്തെ ചവിട്ടുകയും ഇടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മതീന്റെ രക്ഷയ്‌ക്കെത്തി അദ്ദേഹത്തോട് കൗണ്‍സില്‍ ഹാളിനു പുറത്തുപോയി രക്ഷപ്പെടാന്‍ നിര്‍ദേശിച്ചു. അദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss