|    Jan 17 Tue, 2017 4:34 pm
FLASH NEWS

അനുവാദമില്ലാതെ മലയാള താരങ്ങളുടെ ഫോട്ടോ വെച്ച് പ്രചാരണം; ബിജെപിക്കെതിരേ നടന്‍മാര്‍

Published : 1st April 2016 | Posted By: swapna en

prithivi

കൊച്ചി: തങ്ങളുടെ അനുവാദമില്ലാതെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായി മലയാള സിനിമാ താരങ്ങള്‍. അനുവാദമില്ലാതെ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയകളിലും അല്ലാതെയുമാണ് ബിജെപി പ്രചാരണം നടത്തുന്നത്. ഇതിനെതിരേ വന്‍ താരനിരയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ നടന്‍ പൃഫ്വി രാജ്, നീരജ് മേനോന്‍, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ഗായിക ഗായത്രി എന്നിവരാണ് ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ഇതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ചിത്രം ഉപയോഗിച്ചുള്ള ബിജെപി പ്രചാരണത്തിനെതിരേ പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലെ ചില ക്ലോസെറ്റ് ജീനിയസുകളാണ് ഇതിന് പിന്നില്‍. ആരുടെ പേരിലും എന്തും പോസ്റ്റ് ചെയ്യാമെന്ന നിലയാണ് ഇന്നുള്ളത്. നിങ്ങളുടെ വോട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് ചെയ്യാമെന്നും പൃഥ്വി പോസ്റ്റില്‍ പറയുന്നു.

prithvi

തന്റെ പേരില്‍ ഇറങ്ങുന്ന ബിജെപിക്കു പിന്തുണ എന്ന വാര്‍ത്ത വ്യാജമാണെന്നും താന്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കിയിട്ടില്ലെന്നും താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും നീരജ് മേനോന്‍ പറഞ്ഞു.
നീരജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

neeraj

വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും തന്റെ പേരില്‍ ബിജെപിക്കു പിന്തുണ എന്ന വാര്‍ത്ത തെറ്റാണെന്ന് ബാലചന്ദ്രന്‍ മേനോനും അറിയിച്ചു. മാമുക്കോയയും ഗായത്രിയും ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 667 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക