|    Oct 17 Wed, 2018 7:44 pm
FLASH NEWS

അനുരൂപയുടെയും ആര്യയുടെയും സംരക്ഷകരായി ബാലുശ്ശേരി പോലിസ്

Published : 21st September 2017 | Posted By: fsq

 

ബാലുശ്ശേരി: ദമ്പതികള്‍ വേര്‍പിരിഞ്ഞതോടെ വൃദ്ധരായ വലിയച്ഛനും വലിയമ്മയ്ക്കുമൊപ്പം കഴിയുന്ന കൊട്ടാരമുക്ക് അനുരൂപയും ആര്യയും ഇനി പോലിസിന്റെ തണലില്‍. പത്ത് വര്‍ഷം മുമ്പ് മാതാവ് മറ്റൊരു ബന്ധംസ്ഥാപിച്ച് വഴി പിരിഞ്ഞപ്പോള്‍ കാലക്രമേണ അച്ചനും മറ്റൊരുവഴിക്ക് പോയി.  തെങ്ങുകയററ തൊഴിലാളിയായ വലിയച്ഛനായിരുന്നു കടുംബത്തിന്റെ അത്താണി. എന്നാല്‍ പ്രായവും രോഗവുംമൂലം ജോലി പ്രതിസന്ധിയിലായതോടെ കുടംബത്തിന്റെ വരുമാനം നിലച്ചു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗന്ത്യന്തരമില്ലാതെ കഴിയുന്ന ഈ കുടംബത്തിന്റെ ദയനീയ സ്ഥിതി കേട്ടറിഞ്ഞ ബാലുശേരി പോലിസാണ് ഇവരെ ദത്തെടുക്കുന്നതിനായി മുന്നോട്ട് വന്നത്. തങ്ങള്‍ക്ക് ജനിക്കാത്ത മകളെങ്കിലും മകളായി കണ്ടുകൊണ്ട് പോലിസ് സ്റ്റേഷനിലെ രണ്ട് പേരാണ് ഇവരുടെ മാതാപിതാക്കളെ പോലെ സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കോളജില്‍ ഭൗതികശാസ്ത്രം ഐച്ഛികമായി ബിരുദപഠനം നടത്തുന്ന അനരൂപയുടെ ലംപ്‌സം ഗ്രാന്റിലെ മിച്ചം വരുന്ന തുക ഉപയോഗിച്ചാണ് അനിയത്തി ആര്യ പഠിക്കുന്നത്. പോലിസ് ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തില്‍ നിന്ന് ചെറിയൊരു നീക്കിയിരിപ്പും സഹകരിക്കാന്‍ തയ്യാറുള്ള ചിലസംഘടനകളുടെയും വ്യക്തികളുടെയും നല്ല മനസുമാണ് ഈ പ്രവര്‍ത്തനത്തിന് മൂലധനം. കുട്ടികളുടെ സംരക്ഷണത്തന്റെ ഔപചാരിക ചടങ് ഇന്ന് രാവിലെ 10 ന് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ കോഴിക്കോട് റൂറല്‍പോലിസ് മേധാവി എം കെ പുഷ്‌കരന്‍ പ്രഖ്യാപിക്കും. താമരശ്ശേരി ഡിവൈഎസ്പി കെ അഷറഫ് അധ്യക്ഷത വഹിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss