|    Oct 20 Fri, 2017 9:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അനുരാഗ് ഠാക്കൂറിന്റെ മാപ്പപേക്ഷ സുപ്രിംകോടതി സ്വീകരിച്ചു

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോടതിയ ലക്ഷ്യ കേസില്‍ ബിസിസിഐ മുന്‍ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ നിരുപാധിക മാപ്പപേക്ഷ സുപ്രിംകോടതി സ്വീകരിച്ചു. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അനുരാഗ് ഠാക്കൂറിനെതിരേ സുപ്രിംകോടതി കോടതിയ ലക്ഷ്യത്തിന് കേസെടുത്തത്. പിന്നീട് ഠാക്കൂര്‍ മാപ്പപേക്ഷ എഴുതി നല്‍കിയെങ്കിലും കോടതി ഇത് തള്ളുകയാണുണ്ടായത്. നേരിട്ടെത്തി നിരുപാധികം മാപ്പുപറഞ്ഞാല്‍ ഠാക്കൂറിനെതിരായ നടപടികള്‍ ഒഴിവാക്കാമെന്ന സുപ്രിംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ഠാക്കൂര്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയത്. ഇത് സ്വീകരിച്ച കോടതി കേസിന്റെ ഹിയറിങ് സെപ്തംബര്‍ 5ന് നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക