|    Jan 20 Fri, 2017 11:38 am
FLASH NEWS

അനുയോജ്യമായ മറുപടി നല്‍കും: ആഭ്യന്തരമന്ത്രി

Published : 3rd January 2016 | Posted By: SMR

ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ നടന്ന ആക്രമണത്തിന് അനുയോജ്യമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താനുമായി സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നത്. എന്നാല്‍, ഏത് ആക്രമണത്തിനും അനുയോജ്യമായ തിരിച്ചടി നല്‍കും.
പാകിസ്താന്‍ ഞങ്ങളുടെ അയല്‍രാജ്യമാണ്. പാകിസ്താന്‍ മാത്രമല്ല, എല്ലാ അയല്‍രാജ്യങ്ങളുമായും ഞങ്ങള്‍ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്കും സമാധാനം വേണം. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ നടത്തിയാല്‍ ഉചിതമായ രീതിയില്‍ തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പഞ്ചാബ് പോലിസും സൈനികരും ഉചിതമായ രീതിയിലാണ് തിരിച്ചടിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും ജവാന്‍മാരും തിരിച്ചടി നല്‍കിയതില്‍ സംതൃപ്തനാണെന്നും സിങ് പറഞ്ഞു. സുരക്ഷാസൈന്യത്തിന്റെ കാര്യത്തില്‍ രാജ്യം അഭിമാനിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക