|    Mar 27 Mon, 2017 8:29 am
FLASH NEWS

അനുമതിയില്ലാത്ത പ്രചാരണ വാഹനം പിടികൂടി: പോലിസ് സ്റ്റേഷനില്‍ വാക്കേറ്റം

Published : 13th May 2016 | Posted By: SMR

നാദാപുരം: അനുമതിയില്ലാത്ത റൂട്ടില്‍ ഓടിച്ച പ്രചരണ വാഹനം കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സ്റ്റേഷനില്‍ വാക്കേറ്റം. ഇന്നലെ വൈകീട്ടാണ് സംഭവം.
റൂട്ട് മാറി സഞ്ചരിച്ച എല്‍ഡിഎഫിന്റെ പ്രചാരണ വാഹനമാണ് എഎസ്പി കറുപ്പു സ്വാമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കല്ലാച്ചിയില്‍ തടഞ്ഞത്. വാഹനത്തിലുള്ളവര്‍ പോലീസ് നടപടിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എഎസ്പി വണ്ടി പിടികൂടി നാദാപുരം സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ എഎസ്പിയുമായി സംസാരിച്ചെങ്കിലും വാഹനം വിട്ടുകൊടുക്കാന്‍ പോലീസ് തയാറായില്ല. ഇതേ തുടര്‍ന്ന് കൂടുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയത് സംഘര്‍ഷത്തിനിടയാക്കി. യുഡിഎഫ് ബിജെപി എന്നിവരുടെതുള്‍പ്പെടെ അഞ്ചോളം വാഹനങ്ങളാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുതരില്ലെന്നും ഇവ കോടതിയില്‍ ഹാജരാക്കുമെന്നും അറിയിച്ചെങ്കിലും ഏറെ വൈകിയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക