|    Jan 25 Wed, 2017 3:01 am
FLASH NEWS

അനുമതിയില്ലാതെ നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ പൂട്ടാന്‍ ഉത്തരവ്; കൈയേറ്റ ഭൂമിയിലെ പഴക്കട പൂട്ടിച്ചു

Published : 7th August 2016 | Posted By: SMR

കുറ്റിപ്പുറം: ടൗണില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനു സമീപം കയ്യേറ്റ ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന പഴക്കട ഗ്രാമപ്പഞ്ചായത്ത് അടപ്പിച്ചു. കയ്യേറ്റ സ്ഥലത്ത് നിര്‍മിച്ചതും അഴുക്കുചാലുകള്‍ക്കു മുകളില്‍ നിര്‍മിച്ച ബങ്കുകളിലേയും കച്ചവട സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ജില്ലാപഞ്ചായത്ത് ഡയറക്ടര്‍ കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പഴക്കട പൂട്ടിച്ചത്. ഇവിടുത്തെ കച്ചവടം ഒഴിപ്പിച്ച് ഈ സ്ഥലത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റിക് ടാങ്ക് നിര്‍മിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കോളറയും അതിസാരവും ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ വ്യാപകമായ കുറ്റിപ്പുറത്തും പരിസരങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അഴുക്കുചാലുകൡലെ ജലത്തിലാണ് കോളറക്കു കാരണമായ രോഗാണുക്കളുള്ളതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്റിനകത്തെ ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നേരത്തെ അധികൃതര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരാഴ്ച മാത്രമാണ് ഇത്തരം ബങ്കുകള്‍ വ്യാപാരികള്‍ അടച്ചിട്ടത്. അഴുക്കുചാല്‍ മറ്റേതെങ്കിലും ഭാഗത്തേയ്ക്കു മാറ്റി നിര്‍മിച്ച ശേഷമേ ബങ്കുകളിലെ ഭക്ഷണ വിപണന ശാലകള്‍ തുറക്കാന്‍ അനുവദിക്കുവെന്നാണ് ജില്ലാ പഞ്ചായത്ത് ഡയറക്ടര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കുനല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഇത്തരത്തിലുള്ള മുഴുവന്‍ വ്യാപാരികള്‍ക്കും ഇതു സംബന്ധിച്ച നോട്ടിസ് നല്‍കി ഉത്തരവു നടപ്പാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പൊതുസ്ഥലം കയ്യേറി കടകള്‍ക്കു മുന്നില്‍ ഇറക്കിക്കെട്ടിയ ഷെഡ്ഡുകള്‍ ഉള്‍പ്പെടെ പൊളിച്ചു നീക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക