|    Oct 20 Fri, 2017 9:01 am
FLASH NEWS

അനുമതികളുടെ മറവില്‍ നിയമലംഘനംചില ഭാഗങ്ങളില്‍ അനധികൃതമായി നിലം നികത്തുന്നു : ജില്ലാ കലക്ടര്‍

Published : 10th August 2017 | Posted By: fsq

 

തിരുവല്ല: ജില്ലയിലെ ചില ഭാഗങ്ങളില്‍ അനധികൃതമായി നിലം നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ. തിരുവല്ല താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍.          ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള നിലം നികത്തുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ല. മറ്റു ഭൂമിയില്ലാത്തവര്‍ക്ക് നഗരപ്രദേശങ്ങളില്‍ അഞ്ച് സെന്റും ഗ്രാമ പ്രദേശങ്ങളില്‍ 10 സെന്റും വീടുവയ്ക്കുന്നതിന് നികത്തുന്നതിന് പ്രത്യേക അനുമതി നല്‍കാന്‍ കഴിയും. ഇത്തരത്തിലുള്ള അനുമതികളുടെ മറവില്‍ നിയമലംഘനം നടത്തുവാന്‍ ആരെയും അനുവദിക്കില്ലെന്നും കലക്ടര്‍ പറഞ്ഞു. തിരുവല്ലയില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ ലഭിച്ചിരുന്ന പരാതികളില്‍ അധികവും റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഉള്ളവയായിരുന്നു. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയായി അനര്‍ഹരായിട്ടുള്ളവരെ മുന്‍ഗണാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു ശേഷം അര്‍ഹരായ എല്ലാവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. മുമ്പ് ലഭിച്ചിരുന്ന 65 പരാതികളും അദാലത്തില്‍ ലഭിച്ച 99 പരാതികളും ഉള്‍പ്പടെ ആകെ 164 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 36 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി. പരാതികളുടെ തീര്‍പ്പ് സംബന്ധിച്ച് റവന്യു വകുപ്പ് മുഖേന തുടര്‍പരിശോധന നടത്തും. എഡിഎം അനു എസ് എസ് നായര്‍,  തിരുവല്ല ആര്‍ഡിഒ വി ജയമോഹനന്‍, മുനിസിപ്പല്‍ സെക്രട്ടറി സാജു ഡേവിഡ്, തിരുവല്ല തഹസില്‍ദാര്‍ തുളസീധരന്‍ പിള്ള, അഡീഷനല്‍ തഹസില്‍ദാര്‍ ബി സതീഷ്‌കുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക