|    Jul 18 Wed, 2018 12:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അനുഭവം പങ്കുവയ്ക്കുന്നത് പ്രകടനം മെച്ചപ്പെടുത്തും: പി ആര്‍ ശ്രീജേഷ്‌

Published : 14th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: യുവതാരങ്ങള്‍ക്ക് അനുഭവം പകര്‍ന്ന് നല്‍കുന്നത് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഇന്ത്യ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പിആര്‍ ശ്രീജേഷ്. ഞാന്‍ യുവതാരങ്ങള്‍ക്ക് എന്റെ അനുഭവങ്ങള്‍ പറഞ്ഞുകൊടുക്കാറുണ്ട്. അത് അവരില്‍ ആത്മവിശ്വാസം ഉയര്‍ത്തുമെന്നാണ് എന്റെ വിശ്വാസം. അനുഭവങ്ങള്‍ പങ്കവെക്കുമ്പോള്‍ വേഗത്തില്‍ നമ്മുടെ പിഴവുകളും മനസിലാക്കാന്‍ സാധിക്കുമെന്നും ശ്രീജേഷ് പറഞ്ഞു. കാല്‍ക്കുഴക്കേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസമായി ഹോക്കി ടീമില്‍ നിന്ന് ശ്രീജേഷ് വിട്ടുനില്‍ക്കുകയാണ്. പരിക്ക് ഭേദമായെന്നും തിരിച്ചുവരുന്നതിനായുള്ള തയ്യാറെടുപ്പിലാണെന്നും ശ്രീജേഷ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss