|    May 25 Thu, 2017 10:38 am
FLASH NEWS

അനുഭവം കുറിക്കാന്‍ പദ്ധതിയില്ല: രഘുറാം രാജന്‍

Published : 18th July 2016 | Posted By: SMR

മുംബൈ: സര്‍വീസ് കാലയളവില്‍ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ ശേഷം പുസ്തകം എഴുതാന്‍ പദ്ധതിയില്ലെന്ന് രഘുറാം രാജന്‍. അക്കാദമിക പ്രശ്‌നങ്ങളെക്കുറിച്ച് എഴുതുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍ ഗവര്‍ണര്‍ ഡി സുബ്ബറാവു ആര്‍ബിഐ സ്ഥാനം ഒഴിഞ്ഞ ശേഷം പുസ്തകം രചിച്ചിരുന്നു. സപ്തംബറിലാണ് രഘുറാം രാജന്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രണ്ടാം തവണയും എത്തുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കാന്‍ തയ്യാറായില്ല. പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച രഘുറാം രാജന്‍ അത് കാണിച്ചുതരാന്‍ വിമര്‍ശകരെ വെല്ലുവിളിക്കുകയും ചെയ്തു.
രാജ്യസഭാംഗവും ബിജെപി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി രഘുറാം രാജനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കിയിരുന്നു. ഇത് വന്‍വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day