|    Nov 19 Mon, 2018 12:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അനുപംഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

Published : 1st November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപംഖേര്‍ രാജിവച്ചു. അന്താരാഷ്ട്ര ടിവി ഷോയ്ക്ക് വേണ്ടി അടുത്ത മൂന്നു വര്‍ഷത്തിലേറെ കാലം അമേരിക്കയില്‍ ചെലവഴിക്കേണ്ടതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനയച്ച കത്തില്‍ അറിയിച്ചു.
2018നും 2019നുമിടയില്‍ ഒമ്പതു മാസത്തോളം യുഎസില്‍ ചെലവഴിക്കേണ്ടിവരുമെന്നും തുടര്‍ന്ന് ചുരുങ്ങിയത് മൂന്നു വര്‍ഷം വേറെയും ചെലവഴിക്കേണ്ടിവരുമെന്നും കത്തില്‍ പറഞ്ഞു. എന്‍ബിസി സീരിസിന്റെ ‘ന്യൂ ആംസ്റ്റര്‍ഡാം’ എന്ന ടിവി ഷോയ്ക്ക് വേണ്ടി തനിക്ക് ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് ഖേര്‍ അറിയിച്ചത്.
ഖേറിന്റെ രാജിക്കത്ത് മന്ത്രി റാത്തോഡ് സ്വീകരിച്ചിട്ടുണ്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് രണ്ടുമൂന്ന് പേരുകള്‍ താന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഖേര്‍ പറഞ്ഞു. എന്നാല്‍, അവരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഭരണസമിതിയും അക്കാദമിക് കൗണ്‍സിലും താന്‍ രൂപീകരിച്ചിട്ടുണ്ടെന്നു ഖേര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss