|    Nov 16 Fri, 2018 10:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അനുച്ഛേദം 35 എ ഇല്ലാതാക്കുന്നത് വിവാഹ മോചനത്തിന് തുല്യം

Published : 7th August 2018 | Posted By: kasim kzm

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദമായ അനുച്ഛേദം 35 എ ഇല്ലാതാക്കുന്നത് കശ്മീരിന് രാജ്യത്തെ മറ്റു ഭാഗങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനു തുല്യമാണെന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫസല്‍.
2010 ഐഎഎസ് ബാച്ചിലെ ആദ്യ റാങ്കുകാരനായ ഷാ ഫസല്‍ ഇപ്പോള്‍ അമേരിക്കയില്‍ ബിരുദാനന്തരബിരുദ കോഴ്‌സ് ചെയ്യുകയാണ്. 35 എ ഒരു വിവാഹബന്ധം പോലെയാണ് താന്‍ കരുതുന്നതെന്നും അതു പിന്‍വലിക്കുമ്പോള്‍ ഇല്ലാതാവുന്നത് ഒരു കുടുംബബന്ധമാണെന്നും അതിനു ശേഷം ചര്‍ച്ച ചെയ്യാനായി പോലും ഒന്നും അവസാനിക്കില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഷാ തന്റെ ട്വീറ്ററിലൂടെ അഭിപ്രായപ്പെട്ടു.
ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പാണ് കശ്മീര്‍ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss