|    Dec 18 Tue, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അനീസ് സലീമിനും എസ് രമേശന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

Published : 6th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരന്‍ അനീസ് സലീമിനും കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. നാരായണഗുരുവിന്റെ ജീവിതവും ദര്‍ശനവും വിവരിക്കുന്ന ഗുരുപൗര്‍ണമി എന്ന കവിതാ സമാഹാരത്തിനാണ് രമേശന്‍ നായര്‍ക്കു പുരസ്‌കാരം. ദി ബ്ലൈ ന്‍ഡ് ലേഡീസ് ഡിസന്‍ഡന്‍സ് എന്ന കൃതിക്കാണ് അനീസ് സലീമിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മലയാളം വിഭാഗത്തില്‍ സി രാധാകൃഷ്ണന്‍, എം മുകുന്ദന്‍, ഡോ. എം എം ബഷീര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ഇംഗ്ലീഷില്‍ ബിക്കറാം കെ ദാസ്, ഡോ. ജാന്‍സി ജയിംസ്, കിരണ്‍ നഗാര്‍ക്കര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ജനുവരി 29ന് സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
24 ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി മൂന്നംഗ ജൂറികള്‍ നിര്‍ദേശിക്കുന്ന കൃതികള്‍ക്ക് സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
കവിത വിഭാഗത്തി ല്‍ നിന്ന് എസ് രമേശന്‍ നായര്‍ക്ക് പുറമേ സനാതന തന്തി (ആസാമീസ്), പരേഷ് നരേന്ദ് കാമത്ത് (കൊങ്കണി), ഡോ. മോഹന്‍ജിത് (പഞ്ചാബി), ഡോ. രാജേഷ് കുമാര്‍ വ്യാസ് (രാജസ്ഥാനി), രമാകാന്ത് ശുകല്‍(സംസ്‌കൃതം), ഖൈമാന്‍ യു. മുലാനി (സിന്ധി) എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്.
നോവല്‍ വിഭാഗത്തില്‍ അനീസ് സലിമിന് പുറമേ ചിത്ര മുദ്ഗല്‍ (ഹിന്ദി), ശ്യാം ബര്‍സ (സന്താളി), എസ് രാമകൃഷ്ണന്‍ (തമിഴ്), റഹ്മാന്‍ അബ്ബാസ് (ഉര്‍ദു) എന്നിവര്‍ക്കാണു പുരസ്‌കാരം. ചെറുകഥയ്ക്ക് സഞ്ജീബ് ചതോപാധ്യായ (ബംഗാളി), ഋതുരാജ് ബസുമന്തരി (ബോഡോ), മുഷ്താഖ് അഹമ്മദ് മുഷ്താഖ് (കാഷ്മീരി), ബിന താക്കൂര്‍ (മൈഥിലി), ബുധിചന്ദ്ര ഹെയ്‌സനാംബ (മണിപ്പൂരി), ലോക്‌നാഥ് ഉപാധ്യായ ചപാഗൈന്‍ (നേപ്പാളി) എന്നിവര്‍ക്കാണു പുരസ്‌കാരം.
സാഹിത്യ വിമര്‍ശന വിഭാഗത്തില്‍ കെ ജി നാഗരാജപ്പ (കന്നഡ), മാ.സു പാട്ടീല്‍ (മറാത്തി), ദശരഥി ദാസ് (ഒഡിയ) എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss