|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അനീഷയ്ക്ക് വീടൊരുക്കി നഗരസഭ

Published : 13th November 2018 | Posted By: kasim kzm

ജോസ് മാളിയേക്കല്‍

കുന്നംകുളം: വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാതെ സ്‌കൂളില്‍ എത്തിയിരുന്ന ചിറളയം ബഥനി സ്‌കൂള്‍ വിദ്യാര്‍ഥിനി അനീഷയ്ക്ക് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചുനല്‍കുന്നു. ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്ന തമിഴ് നാടോടി കുടുംബത്തിലെ അംഗമാണ് അനീഷ.
കുന്നംകുളം നഗരസഭാ അതിര്‍ത്തിയില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം വാടകവീട്ടിലാണു താമസം. വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാതെ വയര്‍ ചുരുക്കിയാണ് അനീഷയും കുടുംബവും ജീവിതം തള്ളിനീക്കിയിരുന്നത്. ഈ സാഹചര്യത്തില്‍നിന്നാണ് അനീഷ വരുന്നതെന്നു സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞു. തുടര്‍ന്ന് അനീഷയുടെ ദുരിതജീവിതം മാധ്യമങ്ങള്‍ പുറംലോകത്തെ അറിയിച്ചതോടെ വിവിധ മേഖലയില്‍ നിന്നു സഹായങ്ങളെത്തി. വിദ്യാലയത്തിലെ അധ്യാപകര്‍ നഗരസഭ ഭരണാധികാരികളെ നേരിട്ടു കണ്ട് അനീഷയുടെ ദുരിതജീവിതത്തെക്കുറിച്ചറിയിച്ചു. തുടര്‍ന്ന് വീട് നിര്‍മിക്കാന്‍ നഗരസഭ മുന്നോട്ടുവന്നു.
കാറ്ററിങ് അസോസിയേഷ ന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാങ്ങിനല്‍കിയ മൂന്ന് സെന്റ് ഭൂമിയില്‍ നഗരസഭ, പിഎംഎവൈ, ലൈഫ് പദ്ധതിയി ല്‍ ഉള്‍പ്പെടുത്തിയാണ് വീട് നി ര്‍മിക്കുന്നത്. ഇന്നലെ രാവിലെ വടുതലയില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ വീടിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss