അനീഷയുടെ ജീവന് തകര്‍ത്തത് സ്വകാര്യാശുപത്രി : നഷ്ടപരിഹാരം നല്‍കില്ലെന്ന് മാനേജ്മെന്റ്
Published : 21st March 2017 | Posted By: fsq
തേഞ്ഞിപ്പലം: ശരീരത്തിന് ഒരു പോറല്പോലുമേല്ക്കാതിരുന്ന മുട്ടുംപുറത്ത് അനീഷയെന്ന 35കാരിയുടെ ജീവിതം തകര്‍ത്ത ഫറോക്ക് ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിക്കെതിരേ ജനരോഷം ശക്തമാവുന്നു. 55കാരിയായ കദീജയുടെയും പരേതനായ മുഹമ്മദ്കോയയുടെയും ഏക പെണ്‍തരിയാണ് അനീഷ. 21ാം വയസ്സിലുണ്ടായ വയറുവേദനയെ തുടര്‍ന്ന് 2001, 2003, 2008 വര്‍ഷങ്ങളില്‍ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയയായ പെണ്‍കുട്ടി പിന്നീട് സംസാരശേഷിപോലുമില്ലാതെ തളര്‍ന്നുകിടപ്പാണ്. സര്‍ജറിയുടെ ഭാഗമായി നട്ടെല്ലിന് അനസ്തീസ്യ നല്‍കിയതിന്റെ അളവ് വര്‍ധിച്ചതാണ് അനീഷയുടെ ഇപ്പോത്തെ അവസ്ഥയ്ക്കു കാരണം. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ഇതിനുശേഷം പരിശോധനയ്ക്കു വിധേയയായതിന്റെ സിഡി ചെറുവണ്ണൂര്‍ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍ വാങ്ങി നശിപ്പിച്ചതായും ഇവരുടെ കുടുംബം ആരോപിച്ചു. എന്നാല്‍, ആശുപത്രി എംഡി ഇവരുടെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുള്‍പ്പെടെയുള്ള വിവിധ ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയമായെങ്കിലും അനീഷയ്ക്ക് വായിലൂടെ ഭക്ഷണം കഴിക്കാനും വായതുറക്കാനുമാവുന്നില്ല. മകളുടെ ചികില്‍സയ്ക്കു വേണ്ടി കടലുണ്ടിയില്‍ സ്വന്തമായുണ്ടായിരുന്ന നാല് സെന്റ് സ്ഥലവും വീടും തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടിവന്നു കദീജയ്ക്ക്. പിന്നീട് വീടിന് വാടക നല്കാന് കഴിയാതെയായപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സഹായത്താല്‍ ചെറുവണ്ണൂരില്‍ ഒരു വീടുണ്ടാക്കി. വീട്ടുജോലിക്ക് പോയി മകളെ നോക്കിയിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ അതിനുപോലുമാവുന്നില്ല. അനീഷയുടെ തുടര്‍ചികില്‍സ ആശുപത്രി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിക്കു മുന്നില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉപവാസ സമരത്തില്‍ 55കാരിയായ കദീജയുമുണ്ടായിരുന്നു. ഡിവൈഎഫ്ഐ നേതാക്കള്‍ പലതവണ ആശുപത്രി അധികൃതരുമായി സംസാരിച്ചെങ്കിലും അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. മകള്‍ക്ക് നീതികിട്ടാന്‍ കദീജ കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. കോടതിയില്‍ പോലും ആശുപത്രി മാനേജ്മെന്റ് കള്ളരേഖകള്‍ സമര്‍പ്പിച്ചിരിക്കുകയാണെന്ന് കദീജ പറയുന്നു. എന്തുതന്നെയായാലും ആശുപത്രിക്കെതിരായ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കദീജ തറപ്പിച്ചുപറയുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.