|    Jan 16 Mon, 2017 10:53 pm
FLASH NEWS

അനീബിന്റെ അറസ്റ്റ്: ബഹുജന മാര്‍ച്ച് ഇന്ന്

Published : 5th January 2016 | Posted By: SMR

കോഴിക്കോട്: ചുംബനതെരുവ് പരിപാടി റിപോര്‍ട് ചെയ്യാനെത്തിയ തേജസ് കോഴിക്കോട് ബ്യൂറോ ലേഖകന്‍ പി അനീബിനെ പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് മാധ്യമ ബഹുജന കൂട്ടായ്മ ഇന്ന് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ 10.30ന് കെ പി കേശവമേനോന്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കും. അന്യായമായി അറസ്റ്റ് ചെയ്ത അനീബിനെ ഉടന്‍ വിട്ടയക്കുക, അനീബിനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. തേജസ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, സാംസ്‌കാരിക പ്രവര്‍ത്തകരായ എ വാസു, കെ പി വിജയകുമാര്‍, വിളയോടി ശിവന്‍കുട്ടി, കെ എസ് ഹരിഹരന്‍, തേജസ് അസിസ്റ്റന്റ് എഡിറ്റര്‍ പി അഹ്മദ് ശരീഫ്, ടി മുഹമ്മദ് വേളം, കെ പി ഒ റഹ്മത്തുല്ല സംസാരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക