|    Jan 22 Sun, 2017 9:22 am
FLASH NEWS

അനീബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 6th January 2016 | Posted By: G.A.G

aneeb

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ടിങ്ങിനിടെ പോലിസ് അറസ്റ്റ് ചെയ്യപ്പെട്ട തേജസ് ലേഖകന്‍ പി  അനീബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നോടെയാണ് അനീബിന് കോടതി ജാമ്യം അനുവദിച്ചുള്ള വിധിപുറപ്പെടുവിച്ചത്. അഞ്ചരയോടെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അനീബിനെ ദേഹമാസകലം നീര്‍ക്കെട്ടും വേദനയുമുള്ളതിനാല്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ തന്നെ ക്രൂരമായി പീഡിപ്പിച്ച പോലിസുകാര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് അനീബ് അറിയിച്ചു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക