|    Nov 22 Thu, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അനീതിയെന്ന് രമേശ് ചെന്നിത്തല

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: റെയില്‍ കോച്ച് ഫാക്ടറിക്ക് പിന്നാലെ എയിംസും കേരളത്തിനു നിഷേധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തെ ജനങ്ങളോട് കാട്ടുന്ന കടുത്ത അനീതിയും വിവേചനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് എയിംസ് നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി ജെ പി നഡ്ഡ ലോക്‌സഭയെ രേഖാമൂലം അറിയിച്ചത്.
ഇതു വാഗ്ദാനലംഘനമാണ്. ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി ഉദ്ദേശിക്കുന്നതെങ്കില്‍ അതു സാങ്കേതികമായി ശരിയാണ്. പക്ഷേ, കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചതായിരുന്നു. നേരത്തേ കോച്ച് ഫാക്ടറി ബജറ്റില്‍ പ്രഖ്യാപിക്കുകയും സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് ഭൂമി കൈമാറുകയും അവിടെ തറക്കല്ലിടുകയും ചെയ്ത ശേഷമാണ് കേന്ദ്രം പദ്ധതി ഉപേക്ഷിച്ചത്. ഇതു കേരളത്തോട് കാട്ടുന്ന വിവേചനമാണെന്ന് ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss