|    Dec 12 Wed, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അനീതിക്കെതിരേ ശബ്ദിക്കുന്നവരെ സംഘപരിവാരം കശാപ്പു ചെയ്യുന്നു: മജീദ് ഫൈസി

Published : 7th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ബാബരി മസ്ജിദിന്റെ 26ാമത് രക്തസാക്ഷിത്വദിനത്തില്‍ ബാബരിയുടെ വീണ്ടെടുപ്പ് ഇന്ത്യയുടെ വീണ്ടെടുപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ മണ്ഡലംതലങ്ങളില്‍ ധര്‍ണ നടത്തി. തിരുവനന്തപുരത്ത് നടന്ന സെക്രേട്ടറിയറ്റ് ധര്‍ണ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഭരണഘടനയ്‌ക്കെതിരായ സംഘപരിവാര വിരോധത്തിന് ഭരണഘടനയോളം പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ചരമദിനം തന്നെ തിരഞ്ഞെടുത്തത് വളരെ ആസൂത്രിതമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സാധൂകരിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കുമെതിരേ നടത്തുന്ന പ്രതിഷേധവും സംഘപരിവാരത്തിന്റെ ഭരണഘടനാവിരുദ്ധ നിലപാടിന്റെ തുടര്‍ച്ച തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലത്തും ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ എറണാകുളത്തും സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരും കാസര്‍കോട്ടും പി ആര്‍ സിയാദ് വയനാടും കെ എസ് ഷാന്‍ ആലപ്പുഴയിലും മുസ്തഫ കൊമ്മേരി കോഴിക്കോട്ടും ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍ മലപ്പുറത്തും സെക്രേട്ടറിയറ്റ് അംഗങ്ങളായ പി കെ ഉസ്മാന്‍ തൃശൂരിലും ഇ എസ് ഖാജാ ഹുസയ്ന്‍ പാലക്കാട്ടും പി പി മൊയ്തീന്‍ കുഞ്ഞ് ഇടുക്കിയിലും എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പത്തനംതിട്ടയിലും സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss