|    Nov 18 Sat, 2017 9:33 pm
FLASH NEWS

അനീതിക്കെതിരേ ശബ്ദിക്കാന്‍ യുവത്വത്തെ പാകപ്പെടുത്തുക : പായിപ്ര രാധാകൃഷ്ണന്‍

Published : 8th August 2017 | Posted By: fsq

 

മൂവാറ്റുപുഴ: യുവത്വത്തെ അനീതിക്കെതിരേ ശബ്ദിക്കാന്‍ പാകപ്പെടുത്തേണ്ടത് യുവജന വിദ്യാര്‍ഥി സംഘടനകളുടെ ബാധ്യതയാണെന്ന്  സാഹിത്യകാരനും മുന്‍ കേരള സാഹിത്യ അക്കാഡമി ജനറല്‍ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണന്‍ പറഞ്ഞു. “ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം “എന്ന പ്രമേയവുമായി എസ്‌കെഎസ്എസ്എഫ് നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്്ഘാടനം പേഴക്കാപ്പിള്ളി വ്യാപാര ഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌കെഎസ്എസ്എഫ് മേഖല പ്രസിഡന്റ് മുഹിയദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു.   ദലിതരെയും മുസ്്‌ലിങ്ങളെയും മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പശു വിഷയവും അള്‍ക്കൂട്ട അക്രമണങ്ങളും എന്ന് ചടങ്ങില്‍ സംസാരിച്ച ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി സി രാജന്‍ അഭിപ്രായപ്പെട്ടു.രാജ്യത്തെ വൈവ്യധ്യങ്ങളെയും മതേതര ചിഹ്നങ്ങളെയും തകര്‍ത്ത് രാജ്യത്തെ വരുതിയിലിക്കാവാനുള്ള ശ്രമങ്ങളെ കരുതിയിരിക്കാന്‍ സിപിഎം നേതാവ് കെ പി രാമചന്ദ്രന്‍ പറഞ്ഞു.പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം അശറഫ് അഷറഫി പന്താവൂര്‍, എസ്‌കെഎസ്എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ഫൈസല്‍, കെ കെ ഇബ്രാഹിം, ഉമര്‍ ദാരിമി, മുഹമ്മദ് റാഫി, ബാബു ചാലയില്‍, അബ്ദുള്‍ കരീം വട്ടേകുന്നം, സിദ്ധീഖ്, നിഷാദ്, സിദ്ധീഖ് ചിറപ്പാട്ട്, അലി പായിപ്ര, റഹിം ദാരിമി, അജാസ്, അഡ്വ. സിറാജ് സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക