|    Sep 20 Wed, 2017 5:47 am
FLASH NEWS
Home   >  Sports  >  Cricket  >  

അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനം രാജിവെച്ചു

Published : 20th June 2017 | Posted By: ev sports


മുംബൈ: ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നണ് കുംബ്ലെയുടെ രാജി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഇന്ത്യന്‍ ടീം പുറപ്പെടാനിരിക്കെയാണ് കുംബ്ലെ രാജി തീരുമാനം അറിയിച്ചത്. ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ ബിസിസിഐയുമായുള്ള കുംബ്ലെയുടെ കരാര്‍ അവസാനിച്ചിരുന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും കൂടി കുംബ്ലെയെ പരിശീലകനായി ബിസിസിഐ നിശ്ചയിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്ത്യന്‍ ടീമിനൊപ്പം കുംബ്ലെ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കുംബ്ലെയുടെ രാജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക