|    Nov 19 Mon, 2018 10:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അനില്‍ അക്കര എംഎല്‍എ സ്വയം അപഹാസ്യനാവുന്നു: എസ്ഡിപിഐ

Published : 11th November 2018 | Posted By: kasim kzm

തൃശൂര്‍: വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര എസ്ഡിപിഐ പ്രവര്‍ത്തകനായ തേജസ് പത്രത്തിലെ തൃശൂരിലെ ഉന്നത നേതൃത്വത്തിലുള്ള വ്യക്തിയുടെ മകന് കിലയില്‍ മന്ത്രി ജലീല്‍ ഇടപെട്ട് അനധികൃത നിയമനം നല്‍കി എന്ന വിവരക്കേട് പറഞ്ഞ് സ്വയം അപഹാസ്യനാവുകയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡിസിസി ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എ ആരോപണം ഉന്നയിച്ചത്.
അങ്ങനെ ഒരു നേതാവുണ്ടെങ്കില്‍ പേര് വെളിപ്പെടുത്തി നിയമ നടപടി സ്വീകരിക്കണം. വില കുറഞ്ഞ ഇത്തരം പ്രസ്താവനയിലൂടെ കള്ളം പ്രചരിപ്പിക്കുന്ന എംഎല്‍എയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ കൊണ്ടാവും എന്ന് എംഎല്‍എ തെറ്റിദ്ധരിക്കരുത്. എസ്ഡിപിഐ പ്രവര്‍ത്തകരുടെ മക്കള്‍ സര്‍ക്കാര്‍ ജോലിക്ക് അയോഗ്യരാണെന്നും അവര്‍ക്ക് അയിത്തം കല്‍പ്പിക്കണമെന്നുമാണോ എന്നാണോ അനില്‍ അക്കര പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss