|    Jan 23 Mon, 2017 8:22 pm
FLASH NEWS

അനില്‍കുമാറിനും വിനേഘയ്ക്കും ജില്ലാ കലക്ടറുടെ സഹായഹസ്തം

Published : 5th August 2016 | Posted By: SMR

പാലക്കാട്: പണമില്ലാത്തതിന്റെ പേരില്‍ ലോക മാസ്റ്റേഴ്‌സ് മീറ്റ് അഞ്ചാം തവണ നഷ്ടമായ വി കെ അനില്‍കുമാറിന് ഇത്തവണ മീറ്റില്‍ പങ്കെടുക്കുവാന്‍ ജില്ലാ കലക്ടറുടെ സഹായ ഹസ്തം. രണ്ട് ലക്ഷം രൂപയാണ് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി സഹായധനമായി നല്‍കിയത്. കൂടാതെ കരിമ്പുഴ ഹെലന്‍കെല്ലര്‍ ബ്ലൈന്‍ഡ് സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥി വിനേഘക്ക് ചികില്‍സാ സഹായമായി 50,000 രൂപയും ജില്ലാ കലക്ടര്‍ കൈമാറി. കെഎന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റിഡന്റെ സഹായത്തോടെയാണ് തുക സമാഹരിച്ചത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് പണം ഇല്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് മുണ്ടൂര്‍ നൊച്ചുപ്പുള്ളി വളയക്കാട് സ്വദേശി അനില്‍കുമാര്‍ ജില്ലാ കലക്ടറെ കണ്ട് പ്രശ്‌നം ഉന്നയിച്ചത്.
ഏകദേശം രണ്ട് ലക്ഷം രൂപയാണ് ഇതിനായി വേണ്ടി വരുക. ഈ തുകയാണ് കലക്ടര്‍ കൈമാറിയത്. പെര്‍ത്തില്‍ നിന്നും ഒരു മെഡലുമായി തിരിച്ചെത്തുമെന്ന ഉറപ്പ് നല്‍കിയാണ് അനില്‍ വേദി വിട്ടത്. മുതലമട പഞ്ചായത്തിലെ പറയമ്പള്ളം വീട്ടില്‍ ചെത്ത് തൊഴിലാളിയായ വിജയകുമാര്‍ അംബിക ദമ്പതികളുടെ മകളാണ് വിനേഘ. ഒന്നര വയസ്സില്‍ കാഴ്ച കുറവ് അനുഭവപ്പെടുകയും പിന്നീട് പൂര്‍ണ അന്ധയായി മാറുകയാണുണ്ടായത്. ഇവരുടെ ചികില്‍സാ സഹായത്തിനായാണ് തുക നല്‍കിയത്. കല്കടറേറ്റ് ചേംബറിലെ പരിപാടിയില്‍ എ ഡി എം എസ് വിജയന്‍, കലക്ടറേറ്റ് ജീവനക്കാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക