|    Jul 17 Tue, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അനിതയുടെ കുടുംബം ധനസഹായം നിരസിച്ചു

Published : 6th September 2017 | Posted By: fsq

 

തിരുച്ചിറപ്പള്ളി: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 98 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും നീറ്റില്‍ മാര്‍ക്ക് കുറവായതിനാല്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി അനിതയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏഴു ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗങ്ങള്‍ നിരസിച്ചു. അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന്റെ പേരിലുള്ള നീതികേടുകളില്‍ മനംനൊന്താണ് അനിത ജീവനൊടുക്കിയതെന്നും ഏഴു ലക്ഷം രൂപയ്ക്കു വേണ്ടിയല്ലെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. അരിയാലൂര്‍ ജില്ലാ കലക്ടര്‍ ജി ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധനസഹായം കൈമാറുന്നതിനായി അനിതയുടെ വീട്ടിലെത്തിയത്. എന്നാല്‍ ധനസഹായം സ്വീകരിക്കുന്നില്ലെന്ന് അനിതയുടെ സഹോദരന്‍ മണിരത്‌നം അറിയിക്കുകയായിരുന്നു. തിരുച്ചി ഗാന്ധി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷണ്‍മുഖന്റെ മകളായ അനിത പത്താം ക്ലാസില്‍ 500ല്‍ 442 മാര്‍ക്കും പ്ലസ്ടുവില്‍ 1200ല്‍ 1176 മാര്‍ക്കും നേടിയിരുന്നു. മൂത്ത സഹോദരന്‍ മണിരത്‌നം എംബിഎ ബിരുദധാരിയാണ്. എംകോം പൂര്‍ത്തിയാക്കിയ രണ്ടാമത്തെയാള്‍ സതീഷ് ബാങ്ക് ജീവനക്കാരനാണ്. മറ്റു സഹോദരന്മാരായ പാണ്ഡ്യനും അരുണും എന്‍ജിനീയറിങിനു പഠിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss