|    Nov 21 Wed, 2018 5:06 am
FLASH NEWS

അനാശാസ്യം: വിദ്യാര്‍ഥി നേതാവ് പിടിയില്‍

Published : 6th August 2018 | Posted By: kasim kzm

പാലേരി: അനാശാസ്യത്തിനിടെ എസ്എഫ്‌ഐ നേതാവ് പിടിയില്‍.ശനിയാഴ്ച അര്‍ധ രാത്രി മൂന്ന് മണിക്ക് പേരാമ്പ്രയിലെ പൈതോത്ത് കേളന്‍ മുക്കിലെ ഒരു വീട്ടില്‍ നിന്നും ഇറങ്ങി വരുന്ന എസ്എഫ്‌ഐ നേതാവിനെയാണ് പോലിസ് പിടികൂടിയത്. രാവിലെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൂടെ പറഞ്ഞയച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണു അരിക്കുളം പഞ്ചായത്തിലെ കാരയാട് എക്കാട്ടൂര്‍ പ്രദേശത്തെ എസ്ഡിപിഐക്കാര്‍ എസ്എഫ്‌ഐ നേതാവ് വിഷ്ണുവിനെ വെട്ടി പരിക്കേല്‍പ്പിച്ചുവെന്ന് വ്യാജാരോപണം നടത്തി എസ്ഡിപിഐ മണ്ഡലം കമ്മറ്റി അംഗം മുഹമ്മദിനെ പ്രതി ചേര്‍ത്ത് ജയിലിടച്ചിരുന്നു.
മണ്ഡലം കമ്മറ്റി ഓഫീസും നാല് പ്രവര്‍ത്തകരുടെ വീടും എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. സിപിഎമ്മുകാരന്റെ വീട്ടില്‍ ഒളിഞ്ഞ് നോക്കിയതിന്റെ പേരില്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തതിന്റെ ജാള്യത മറച്ചു വെക്കാനായിരുന്നു അങ്ങനെയൊരു കള്ളക്കഥയുണ്ടാക്കിയതെന്ന് അന്ന് പ്രചാരമുണ്ടായിരുന്നു. പക്ഷെ തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല . എന്നാലത് സത്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവം. മന്ത്രി ടി പി രാമകൃഷ്ണനും, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററും വിഷ്ണുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss