|    Oct 24 Tue, 2017 2:24 am
FLASH NEWS

അനാശാസ്യം; യുവാവും ലോഡ്ജ് ഉടമയും അറസ്റ്റില്‍

Published : 3rd January 2016 | Posted By: SMR

ആലുവ: ഇഎസ്‌ഐ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ജിയോ ഗാര്‍ഡന്‍സ് എന്ന ലോഡ്ജില്‍ നിന്നാണ് അനാശാസ്യത്തിനെത്തിയ സംഘത്തെ പിടികൂടിയത്.
അനാശാസ്യത്തിനായി എത്തിയ തൃശ്ശൂര്‍ ആളൂര്‍ സ്വദേശിയായ ചിറയത്ത് വീട്ടില്‍ നിഥിന്‍(25). ഇടപാടുകാര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്ത ലോഡ്ജ് ഉടമ ആലുവ ചുണങ്ങംവേലി സ്വദേശിയായ കാരോട്ടുകുന്നില്‍ വീട്ടില്‍ തോമസ്(55) എന്നിവരാണ് പോലിസ് പിടിയിലായത്. ഇടപാടുകാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയിരുന്ന സ്ത്രീ രക്ഷപ്പെട്ടു. അവര്‍ക്കുവേണ്ടി ആലുവ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ആലുവ സിഐ ടി ബി വിജയനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി എ ഫൈസല്‍, അഡി.എസ് ഐമാരായ പ്രദീപ്, എഎസ്‌ഐ ശശിധരന്‍, കരീം, സിപിഒ ബിജു, ഡബ്യുസിപിഒ ഷൈജ എന്നിവരാണ് സംഘത്തെ പിടികൂടിയത്. പിടിയിലായവര്‍ക്കെതിരേ ആലുവ ഈസ്റ്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക