|    Mar 28 Tue, 2017 11:52 am
FLASH NEWS

അനാഥാലയങ്ങള്‍ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശത്തിന് സ്‌റ്റേ

Published : 11th July 2016 | Posted By: SMR

കോഴിക്കോട്: ഓര്‍ഫനേജ് ബോര്‍ഡിന്റെ അംഗീകാരമുള്ള അനാഥാലയങ്ങള്‍ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. ബാലനീതി നിയമത്തിലെ സെക്ഷന്‍ 41 പ്രകാരം നിര്‍ബന്ധപൂര്‍വം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ അനുസരിച്ചുളള നടപടികള്‍ക്കുള്ള ഇടക്കാല സ്റ്റേയാണ് നാലു മാസത്തേക്കുകൂടി ഹൈക്കോടതി നീട്ടിയിരിക്കുന്നത്. കേരള ഓര്‍ഫനേജസ് അസോസിയേഷനു വേണ്ടി അഡ്വ. എം കെ ഫിറോസ്, എം ഷജ്‌ന, എസ് കണ്ണന്‍ എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day