|    Oct 21 Sat, 2017 10:50 am
Home   >  Todays Paper  >  page 7  >  

അനാഥശാലകളെ ബാലാവകാശ നിയമത്തിനു കീഴില്‍ ആക്കരുത്: ഇ ടി

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: അനാഥശാലകളെ ബാലാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരരുതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍ ചൈല്‍ഡ് ലേബര്‍ പ്രൊഹിബിഷന്‍ ആന്റ് റഗുലേഷന്‍ ബില്ലിന്റെ ചര്‍ച്ചാവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാഥശാലകള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ആക്റ്റിന്റെ കീഴില്‍ കൃത്യമായും നല്ല നിലയിലും പ്രവര്‍ത്തിച്ചുവരുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളെ എജെ ആക്റ്റില്‍കൂടി ഉള്‍പ്പെടുത്തിയാല്‍ അത് വലിയ ആശയക്കുഴപ്പത്തിലാവും. കേരളം ഇത്തരം ആശയക്കുഴപ്പം നേരിടുകയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളിറക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സന്നദ്ധമാവണം. ബാലവേല എവിടെയെല്ലാം നടക്കുന്നുവെന്ന് കണ്ടെത്താന്‍പോലും കഴിയാത്ത സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. കാര്‍ഷിക, വ്യാവസായിക, വ്യാപാര മേഖലകളിലെല്ലാംതന്നെ വന്‍കിട സ്ഥാപനങ്ങള്‍ ജോലി പുറത്തേക്ക് കരാര്‍ കൊടുക്കുകയാണ്. അത്തരം കേന്ദങ്ങളിലേക്കെല്ലാം കുട്ടികളെ എത്തിച്ച് കൊടുക്കുന്ന ഏജന്റുമാര്‍ രാജ്യത്ത് ധാരാളമുണ്ട്. നിയമത്തില്‍ തൊഴിലുടമയെ നിര്‍വചിക്കുന്ന കാര്യത്തില്‍ വിശദീകരണവുമില്ല. ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ധാരാളം പഴുതുകളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക