|    Jun 25 Mon, 2018 2:24 am
FLASH NEWS

അനാഥയുവതിയുടെ ജീവന്‍ രക്ഷിക്കാന്‍സ്വകാര്യ ബസ്സുകളുടെ കാരുണ്യയാത്ര

Published : 15th December 2017 | Posted By: kasim kzm

നരിക്കുനി: അനാഥ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ബസ്സുകളുടെ കാരുണ്യ യാത്ര. ചേളന്നൂര് പാലത്ത് സ്വദേശിനിയായ ഷാനിബയുടെ വൃക്ക മാറ്റിവെക്കാനുള്ള പണം സ്വരൂപിക്കാനാണ് നാല് ബസ്സുകള്‍ ഒരു ദിവസം സര്‍വീസ് നടത്തിയത്. നരിക്കുനി കോഴിക്കോട് റൂട്ടിലോടുന്ന അന്‍സാരി, അസ്‌ന, അദൈ്വദ് എന്നീ ബസ്സുകളും താമരശ്ശേരി-നരിക്കുനി – കോഴിക്കോട് റൂട്ടിലോടുന്ന അലങ്കാറും ഒരു ദിവസം ഷാനിബയുടെ ചികിലല്‍സാ സഹായ ഫണ്ടിലേക്ക് പണം കണ്ടെത്താനായി സര്‍വീസ് നടത്തിയത്. പിതാവിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ ആശ്രയമായ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. ചേളന്നൂര്‍ പഞ്ചായത്തിലെ പാലത്ത് പടലാറങ്ങാട്ടു മീത്തല്‍ പരേതനായ ഇസ്മായിലിന്റെ മകളാണ് ശാനിബ. ശാരീരിക അസ്വസ്ഥതകളെ തടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഷാനിബയുടെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. വൃക്ക മാറ്റിവെക്കാന്‍ 20 ലക്ഷം രൂപ യോളം ചെലവ് വരും. ഷാനിബയെ സഹായിക്കാനായി എസ്ബിഐ യുടെ നരിക്കുനി ബ്രാഞ്ചില്‍ 37265579490 എന്ന നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 999 558 2907

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss